യുവാവിനെ കൊന്നു കെട്ടിത്തൂക്കി; കൊന്നത് മതഗ്രന്ഥത്തേയും ചിഹ്നങ്ങളെയും അപമാനിച്ചതിന്, കുറ്റം എറ്റെടുത്ത് നിഹാങ് സംഘം

കർഷക സമരം നടക്കുന്ന സിംഘു അതിർത്തിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ‍പുതിയ വഴിത്തിരിവ്. യുവാവിനെ കൊലപ്പെടുത്തിയത് തങ്ങളാണ് നിഹാങ് എന്ന സിഖ് സംഘം വെളിപ്പെടുത്തി. യുവാവ് സിഖ് മതഗ്രന്ഥത്തേയും ചിഹ്നങ്ങളേയും അപമാനിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചാണ് കൊലപാതകം.

മതപ്രകാരമുള്ള ശിക്ഷ നൽകിയതാണെന്നാണ് നിഹാങ്ങുകൾ പറയുന്നത്. കൊലപ്പെടുത്തിയ യുവാവിന്റെ മൃതദേഹം പൊലീസ് ബാരിക്കേഡിൽ കെട്ടിതൂക്കിയ നിലയിലായിരുന്നു കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഇടതു കൈത്തണ്ട മുറിച്ചു മാറ്റിയ നിലയിലാണ്. നിലത്ത് ചോര തളം കെട്ടിയിട്ടുണ്ടായിരുന്നു.

കൊലപാതകത്തിന് പിന്നൽ നിഹാങ് സംഘമാണെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു. ഒരു കൂട്ടം നിഹാങ്ഗുകൾ ഒരു യുവാവിന്റെ കൈത്തണ്ട മുറിച്ചു മാറ്റിയ ശേഷം അയാൾക്ക്‌ മുകളിൽ നിൽക്കുന്നതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. നിഹാങ്ഗുകളിൽ ചിലർ കുന്തം കൈയിൽ പിടിച്ച് യുവാവിന് ചുറ്റും നിൽക്കുകയും അയാളോട് തന്റെ പേരും ഗ്രാമവും പറയുവാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കേൾക്കാം. വീഡിയോയിലെ പുരുഷന്മാർ ആരും തന്നെ മുറിവേറ്റ മനുഷ്യനെ സഹായിക്കാൻ ഒരു നീക്കവും നടത്തുന്നില്ല.

Latest Stories

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ