അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി നാളെ അറിയാം; പ്രതീക്ഷയോടെ രാഷ്ട്രീയ പാര്‍ട്ടികള്‍

ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. നാളെ രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. വിവിപാറ്റുകളില്‍ നിന്ന് ആദ്യ മണിക്കൂറിന് ഉള്ളില്‍ തന്നെ സൂചനകള്‍ അറിയാന്‍ കഴിയും. ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

ഒരു മാസം നീണ്ടു നിന്ന തിരഞ്ഞെടുപ്പില്‍ അഞ്ച് സംസ്ഥാനങ്ങളിലെ 690 മണ്ഡലങ്ങളില്‍ ആണ് വോട്ടെടുപ്പ് നടന്നത്. ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ് എന്നിവിടങ്ങളിലെ ജനവിധിയാണ് രാജ്യം ഉറ്റുനോക്കി കൊണ്ടിരിക്കുന്നത്. ഏഴ് ഘട്ടമായാണ് ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് നടത്തിയത്.

തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇതിനിടെ പുറത്ത് വന്നിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം ഉത്തര്‍ പ്രദേശ് ബിജെപി തന്നെ ഭരിക്കുമെന്നാണ് സൂചന. ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപിയും കോണ്‍ഗ്രസ്സും ഒപ്പത്തിനൊപ്പം. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറുമെന്നുമാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിക്കുന്നത്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമായതോടെ തികഞ്ഞ ആത്മ വിശ്വാസത്തിലാണ് ബിജെപി. പഞ്ചാബില്‍ ആംആദ്മി അധികാരത്തില്‍ എത്തുമെന്നും എക്‌സിറ്റ് പോള്‍ പ്രവചനമുണ്ട്. ഗോവയില്‍ വീറ്റോ സര്‍വെ പ്രകാരം കോണ്‍ഗ്രസിന് ബിജെപിയെ അപേക്ഷിച്ച് അല്പം മുന്‍തൂക്കം ഉണ്ടെന്നും എക്‌സിറ്റ് പോള്‍ പറയുന്നു.

ഉത്തരാഖണ്ഡില്‍ ബിജെപി

ഉത്തരാഖണ്ഡില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ടൈംസ് നൌ സര്‍വേ. നിലവില്‍ അധികാരത്തിലുള്ള ബിജെപി 37 സീറ്റുകള്‍ നേടി നിലനിര്‍ത്തുമെന്നാണ് പ്രവചനം.

ടൈംസ് നൌ

കോണ്‍ഗ്രസ് – 31
ആം ആദ്മി പാര്‍ട്ടി – 1
മറ്റുള്ളവര്‍ -1

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന്ന്യൂസ് എക്സുംഎ.ബി.പിയും

ന്യൂസ് എക്സ്-

കോണ്‍ഗ്രസ് (33-35),

ബിജെപി (31-33),

എഎപി (0-3)

എ.ബി.പി –

കോണ്‍ഗ്രസ് 32-38,

ബി.ജെ.പി 26-32

പഞ്ചാബില്‍ ആം ആദ്മി തന്നെയെന്ന് അഞ്ച് എക്സിറ്റ് പോളുകള്‍

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് അഞ്ച് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.

ഇന്ത്യ ടുഡെ-

ആം ആദ്മി 76 – 90
കോണ്‍ഗ്രസ് 19 – 31
ബിജെപി 1 – 4
ശിരോമണി അകാലിദള്‍ 1 – 4
മറ്റുള്ളവര്‍ 0 – 2

റിപ്പബ്ളിക് ടിവി-

എഎപി- 62-70,

കോണ്‍ഗ്രസ് 23-31,

ടൈംസ് നൗ –

എഎപി 70, കോണ്‍ഗ്രസ് 22,

എസ്.എ.ഡി-19,

ബി.ജെ.പി 5,

മറ്റുളളവര്‍ 1

ന്യൂസ് 24-

എഎപി 89-111,

കോണ്‍ഗ്രസ് 3-17,

എസ്എഡി 1-11,

മറ്റുളളവര്‍ 0-2

എബിപി –

എഎപി 51-61,

കോണ്‍ഗ്രസ് 22-28,

എസ്എഡി 20-26,

മറ്റുളളവര്‍ 8-14

ഉത്തര്‍പ്രദേശില്‍ ബിജെപി തന്നെയെന്ന്മൂന്ന്എക്സിറ്റ് പോളുകള്‍

ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് മൂന്ന്എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ്വാദി പാര്‍ട്ടി വലിയ നേട്ടമുണ്ടാക്കുമെങ്കിലും അധികാരത്തിലെത്തില്ലെന്നാണ് സര്‍വേ ഫലം. സീറ്റ് നിലകളിലെ പ്രവചനം ഇങ്ങനെ.

ബിജെപി – 240
എസ്.പി – 140
ബിഎസ്പി – 17
കോണ്‍ഗ്രസ് – 4

ന്യൂസ് എക്സ്-

ബി.ജെ.പി 211-225,

എസ്.പി-146-160,

കോണ്‍ഗ്രസ് 4-6,

ബി.എസ്.പി 14-24

ടൈംസ് നൗ-

ബിജെപി 235,

എസ്.പി-152,

ബി.എസ്.പി-14,

കോണ്‍ഗ്രസ്-9,

മറ്റുളളവര്‍ -4

ഗോവയില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം

ടൈംസ് നൌ – വീറ്റോ സര്‍വേ അനുസരിച്ച് കോണ്‍ഗ്രസിന് ബിജെപിയെ അപേക്ഷിച്ച് നേരിയ മുന്‍തൂക്കമുണ്ട്.

ബിജെപി – 14
കോണ്‍ഗ്രസ് – 16
ആം ആദ്മി പാര്‍ട്ടി – 4

റിപ്പബ്‌ളിക്-

കോണ്‍ഗ്രസ് 13-17,

ബിജെപി 13-17,

എ.എ.പി-2-6,

മറ്റുളളവര്‍ 0-4

മണിപ്പൂര്‍ ബിജെപി നിലനിര്‍ത്തും

27 മുതല്‍ 31 വരെ സീറ്റുകള്‍ നേടി മണിപ്പൂര്‍ ബിജെപി തന്നെ നിലനിര്‍ത്തുമെന്ന് റിപ്പബ്ലിക് ടി.വി – പി മാര്‍ക്ക് സര്‍വേ പ്രവചിക്കുന്നു. നിലവില്‍ ബിജെപിക്ക് 21 സീറ്റുകളാണുള്ളതെങ്കിലും മറ്റ് കക്ഷികളുമായി ചേര്‍ന്ന് അധികാരത്തിലെത്തുകയായിരുന്നു. കോണ്‍ഗ്രസിന് 28 സീറ്റുകളുണ്ടായിരുന്നെങ്കിലും അധികാരത്തിലെത്തിനായില്ല. ഇത്തവണ ഒറ്റയ്ക്ക് ബിജെപി അധികാരത്തിലെത്തുമെന്നാണ് പ്രവചനം.

എക്സിറ്റ് പോള്‍ സര്‍വേ പ്രകാരം
ബിജെപി 27 – 31
കോണ്‍ഗ്രസ് 11 – 17
എന്‍പിപി 6 – 10

ഇന്ത്യ ടുഡേ-

ബി.ജെ.പി 33-43

കോണ്‍ഗ്രസ് 4-8

Latest Stories

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും