ജനറൽ ബിപിൻ റാവത്ത് തുടങ്ങിവെച്ച ദൗത്യം പൂർത്തിയാക്കാൻ പിൻഗാമിയെ തിരഞ്ഞ് സർക്കാർ

ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയായി രാജ്യത്തിന്റെ അടുത്ത ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനെ (സിഡിഎസ്) നിയമിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. കര -നാവിക -വ്യാമ സേനകളുടെ ചുമതലകൾ കൂടാതെ പ്രധാനമന്ത്രി അധ്യക്ഷനായ ന്യൂക്ലിയർ കമാൻഡ് അതോറിറ്റിയുടെ സൈനിക ഉപദേഷ്ടാവായും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആണ് പ്രവർത്തിക്കുക.

കരസേന, നാവികസേന, വ്യോമസേന മേധാവികൾക്ക് അവരുടെ സേനയുടെ മേൽ പൂർണ്ണ നിയന്ത്രണം ഉണ്ട് എന്നതിനാൽ തന്നെ ഒരു പുതിയ സിഡിഎസ്-നെ ഉടനടി നിയമിക്കുന്നതിന് പ്രവർത്തനപരമായ അടിയന്തിര ആവശ്യം നിലവിൽ ഇല്ല. എന്നാൽ വിരമിക്കാൻ ഒരു വർഷം ബാക്കി നിൽക്കെ ബുധനാഴ്ച Mi-17V5 ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജനറൽ റാവത്തിന്റെ “പൂർത്തിയാകാത്ത ജോലി” വിജയകരമായി മുന്നോട്ട് പോകുന്നു എന്ന് ഉറപ്പാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു.

പുതിയ സിഡിഎസിന്റെ നിർണായക ചുമതലകളിലൊന്ന് നാല് പുതിയ ഏകീകൃത കമാൻഡുകൾ സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുക എന്നതാണ്: ഇന്റഗ്രേറ്റഡ് മാരിടൈം തിയറ്റർ കമാൻഡ് (എം‌ടി‌സി), എയർ ഡിഫൻസ് കമാൻഡ് (എ‌ഡി‌സി), പാകിസ്ഥാൻ ചൈന എന്നീ രാജ്യങ്ങളെ ചെറുക്കുന്നതിനായുള്ള രണ്ട് കര അധിഷ്‌ഠിത കമാൻഡുകൾ എന്നിവയാണ് ഇവ. ജനറൽ റാവത്ത് ഇതിനകം ഇതിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.

“പുതിയ സിഡിഎസ് നിയമനത്തിനുള്ള പ്രാരംഭ കൺസൾട്ടേഷൻ നടപടികളും ഫയൽ വർക്കുകളും ആരംഭിച്ചു. ഒരു സിഡിഎസ് നിയമനത്തിന് അദ്ദേഹത്തിന് 65 വയസ്സ് വരെ സേവനമനുഷ്ഠിക്കാം എന്നതൊഴിച്ചാൽ രേഖാമൂലമുള്ള നിയമങ്ങളൊന്നുമില്ല. മുമ്പ് ഉണ്ടായിട്ടില്ലാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. മെറിറ്റും സീനിയോറിറ്റിയും അടിസ്ഥാനമാക്കി സർക്കാർ ഉടൻ തീരുമാനമെടുക്കും,” എന്ന് ഒദ്യോഗിക വൃത്തങ്ങൾ പറഞ്ഞതായാണ് റിപ്പോർട്ട്.

2019 ഡിസംബർ 31-ന് ജനറൽ റാവത്തിൽ നിന്ന് കരസേനാ മേധാവിയായി ചുമതലയേറ്റ ജനറൽ മനോജ് മുകുന്ദ് നരവാനെ അടുത്ത വർഷം ഏപ്രിലിൽ വിരമിക്കാനിരിക്കുകയാണ്. ഇദ്ദേഹത്തെ അടുത്ത സി.ഡി.എസ് ആയി സർക്കാർ പരിഗണിക്കുന്നുണ്ട്.

നിലവിലെ ഐഎഎഫ്, നാവികസേനാ മേധാവികൾ ജനറൽ നരവാനെയേക്കാൾ രണ്ട് വർഷം ജൂനിയറാണ്. എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി ഈ വർഷം സെപ്റ്റംബർ 30 ന് ചുമതലയേറ്റപ്പോൾ അഡ്മിറൽ രാധാകൃഷ്ണൻ ഹരികുമാർ നവംബർ 30 നാണ് ചുമതലയേറ്റത്.

ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ സ്ഥിരം ചെയർമാനായും പ്രതിരോധ മന്ത്രാലയത്തിലെ സൈനിക കാര്യ വകുപ്പിന്റെ സെക്രട്ടറിയായും പ്രവർത്തിക്കുന്ന സിഡിഎസിനെ, നിലവിലെ മൂന്ന് സർവീസ് മേധാവികളിൽ നിന്നായിരിക്കും സ്വാഭാവികമായും നിയമിക്കുക.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ