'അവസാന വിജയം ഞങ്ങൾക്ക് തന്നെ'; ആത്മവിശ്വാസം കൈവിടാതെ ഭൂപീന്ദര്‍ സിംഗ് ഹൂഡ

ഹരിയാനയില്‍ ബിജെപി ലീഡ് നിലയിൽ മുന്നിൽ ആണെങ്കിലും വിജയപ്രതീക്ഷയി കൈവിടാതെ കോണ്‍ഗ്രസ്. അവസാന വിജയം കോണ്‍ഗ്രസിനെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പാണെന്നും ഹൂഡ പറഞ്ഞു.

തങ്ങൾ പൂർണ ആത്മവിശ്വസത്തിലാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേരയും പറഞ്ഞു. എക്സിറ്റ് പോളുകളെ ശ്രദ്ധിച്ചിട്ടില്ല. ഹരിയാനയിലെയും ജമ്മുകശ്മിയിലെ ജനങ്ങൾ തങ്ങൾക്ക് വോട്ട് നൽകുമെന്ന് ഉറപ്പുണ്ടെന്നും പവൻ ഖേര കൂട്ടിച്ചേര്‍ത്തു. വോട്ടെണ്ണൽ ആരംഭിച്ച സമയം ലീഡ് നില ഉയർന്നപ്പോൾ വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് കോൺഗ്രസ് കേന്ദ്രങ്ങളിൽ നടന്നത്. പിന്നീട് ബിജെപി ലീഡ് പിടിച്ചപ്പോൾ ആഘോഷങ്ങൾ നിർത്തി വെക്കുകയായിരുന്നു.

46 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. വമ്പന്‍ തിരിച്ചുവരവ് പ്രതീക്ഷിച്ച് അങ്കത്തിനിറങ്ങിയ കോണ്‍ഗ്രസ് 37 സീറ്റുകളിലാണ് മുന്നില്‍ നില്‍ക്കുന്നത്. ഹരിയാനയിലെ 90 അംഗ നിയമസഭയിലെ വോട്ടുകൾ എന്നി തുടങ്ങിയപ്പോൾ കോൺഗ്രസ് വലിയ രീതിയിൽ ലീഡ് ഉയർത്തി മുന്നിലായിരുന്നു. എന്നാൽ ഒന്നര മണിക്കൂറിന് ശേഷം ലീഡ് തിരിച്ചുപിടിച്ച് ബിജെപി മുന്നിലെത്തുകയായിരുന്നു.

Latest Stories

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു