'യഥാർത്ഥ ഫലം എക്സിറ്റ് പോളുകൾക്ക് നേർ വിപരീതമായിരിക്കും, കാത്തിരുന്ന് കാണാം'; സോണിയ ഗാന്ധി

എക്സിറ്റ് പോളുകൾ തള്ളി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി രംഗത്ത്. യഥാർത്ഥ ഫലം എക്സിറ്റ് പോളുകൾക്ക് നേർ വിപരീതമായിരിക്കുമെന്നും കാത്തിരുന്ന് കാണാമെന്നും സോണിയ ഗാന്ധി പറഞ്ഞു. എക്സിറ്റ് പോളല്ല, നടന്നത് മോദി മീഡിയ പോളാണെന്ന് രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇന്ത്യ സഖ്യം 295 സീറ്റിന് മുകളില്‍ നേടുമെന്നും ഇന്ത്യ സഖ്യം എക്സിറ്റ് പോളുകളെ അല്ല ജനങ്ങളെയാണ് വിശ്വസിക്കുന്നതെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചിരുന്നു. എക്സിറ്റ് പോളില്‍ കണ്ട ഫലമാണ് വരുന്നതെങ്കില്‍ തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും അവിശ്വസനീയമായ എക്സിറ്റ് പോളുകളാണ് പുറത്ത് വന്നതെന്നും കെസി പറഞ്ഞു. ഇത്തരത്തിലൊരു അന്തരീക്ഷം തിരഞ്ഞെടുപ്പിന്‍റെ ഒരുഘട്ടത്തിലും ഉണ്ടായിട്ടില്ലെന്നും കെസി പറഞ്ഞിരുന്നു. ഇന്ത്യ സഖ്യം 295 സീറ്റുകൾ നേടി വിജയിക്കുമെന്ന് തന്നെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പറഞ്ഞത്.

വോട്ടണ്ണലിന് ഒരു ദിവസം ബാക്കി നില്‍ക്കെ എക്സിറ്റ് പോള്‍ ഫലത്തെ ചൊല്ലി ഇന്ത്യ സഖ്യവും ബിജെപിയും തമ്മിലുള്ള പോര് മുറുകുകയാണ്. വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കള്‍ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. തിരഞ്ഞെടുപ്പ് ഫലത്തെയും, തിരഞ്ഞെടുപ്പ് കമ്മീഷനെയും അപമാനിക്കാന്‍ ഇന്ത്യ സഖ്യം ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി നേതാക്കളും കമ്മീഷനിലെത്തിയിരുന്നു. എന്‍ഡിഎ 365, ഇന്ത്യ സഖ്യം 146, മറ്റുള്ളവര്‍ 32 – എക്സിറ്റ് പോള്‍ ഫലത്തിന്‍റെ ദേശീയ ശരാശരി ഇങ്ങനെയാണ്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി