തെറിവിളികളും, ബലാത്സംഗ ഭീഷണിയും: സംഘപരിവാര്‍ ഭീഷണിയില്‍ സൈനികന്‍ ലിഡ്ഡറുടെ മകള്‍ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു

കുനൂര്‍ സൈനിക ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരണമടഞ്ഞ സൈനികന്‍ ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡറുടെ മകള്‍ ട്വിറ്റര്‍ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു. സംഘപരിവാറുകാരുടെ സൈബര്‍ ആക്രമണം മൂലമാണ് ആഷ്‌ന ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ ട്വീറ്റിലാണ് സംഘപരിവാറുകാര്‍ ആഷ്‌നയ്‌ക്കെതിരെ ആക്രമണവുമായി എത്തിയത്.

ചില സമൂഹ മാധ്യമ അക്കൗണ്ടുകളും ആഷ്‌നയുടെ പേരിലുള്ള ഒരു അക്കൗണ്ട് ലൈക്ക് ചെയ്ത ട്വീറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്ക് വെച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും പോസ്റ്റുകളും ഇതില്‍ ഉണ്ടായിരുന്നു. ഇതോടെ ആഷ്‌നയ്‌ക്കെതിരെ ‘വോക്ക്’ എന്ന ഇംഗ്ലീഷ് പദം ഉപയോഗിച്ചുകൊണ്ടാണ് സൈബര്‍ ആക്രമണം തുടങ്ങിയത്. ഇതിന് പിന്നാലെ തെറി വിളികളും, ബലാല്‍സംഗ ഭീഷണിയും ഉയര്‍ത്തി. ആക്രമണം സഹിക്കാതെ വന്നതോടെയാണ് ആഷ്‌ന അക്കൗണ്ട് മരവിപ്പിച്ചത്.

എന്നാല്‍ സൈബര്‍ ആക്രമണത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പിതാവ് നഷ്ടപ്പെട്ട ദുഖത്തില്‍ തകര്‍ന്നു നില്‍ക്കുന്ന ലിഡ്ഡറന്റെ മകളെ പിന്തുണച്ച് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെ ട്വീറ്റില്‍ കുറിച്ചു.

‘വലതുപക്ഷ വിദ്വേഷ ഗ്രൂപ്പുകള്‍ ഇന്ന് നേടിയത് ഇതാണ്. ആഷ്ന ലിഡര്‍ തന്റെ അക്കൗണ്ട് നിര്‍ജീവമാക്കി’യെന്ന് എന്‍ഡിടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ അരവിന്ദ് ഗുണശേഖര്‍ ട്വിറ്ററില്‍ കുറിച്ചു.

വിദ്യാസമ്പന്നയും ചിന്താശേഷിയുമുള്ള ഒരു പെണ്‍കുട്ടിയെ വേട്ടയാടിയ വ്യാജ ‘ദേശസ്‌നേഹികളോടും ദേശീയവാദികളോടും’ ലജ്ജ തോന്നുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കാര്‍ത്തി പി ചിദംബരം ട്വീറ്റ് ചെയ്തു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നേരിടേണ്ടി വന്ന ആക്രമണത്തെത്തുടര്‍ന്ന് ഒരു പതിനാറുകാരിക്ക് തന്റെ അക്കൗണ്ട് നീക്കേണ്ടി വന്നത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ട്രോളുകളും ബലാത്സംഗ ഭീഷണികളും ഉയര്‍ത്തി സൈനികന്റെ മകളെ ആക്രമിച്ചത് വലിയ അപമാനമാണെന്ന് നിരവധി പേര്‍ ട്വിറ്ററില്‍ കുറിച്ചു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം