അസം- മിസോറാം അതിർത്തിയിൽ വൻ സംഘർഷം, നിരവധി പേർക്ക് പരിക്ക്; പ്രശ്നത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി

അസം – മിസോറാം അതിർത്തിയിൽ ഇന്നലെ ഉണ്ടായ രൂക്ഷമായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. പ്രശ്‌നപരിഹാരത്തിനായി പ്രധാനമന്ത്രി ഇടപെടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും, രണ്ടു സംസ്ഥാന മുഖ്യമന്ത്രിമാരുമായും സംസാരിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ഇന്ന് രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

സംഘർഷ മേഖലയിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. മിസോറാം സർക്കാർ ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. ഇന്നലെയാണ് അസം – മിസോറാം അതിർത്തിയിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയത്. അസമിന്റെ അനുമതിയില്ലതെ മിസോറാം സർക്കാർ അതിർത്തിയിൽ കോവിഡ് പരിശോധനാ കേന്ദ്രം സ്ഥാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് പ്രശനങ്ങൾക്കു തുടക്കമിട്ടത് എന്നാണ് റിപ്പോർട്ട്.

അസമില്‍ നിന്നുള്ള ചില ആളുകള്‍ ആയുധങ്ങളുമായി സംസ്ഥാനത്തേക്കെത്തുകയും കല്ലുകള്‍ വലിച്ചെറിയുകയുമായിരുന്നെന്നാണ്‌
കൊലാസിബ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ നല്‍കുന്ന വിശദീകരണം. ആക്രമണം കണ്ടാണ് വൈറെന്‍ഗട്ട് പ്രദേശവാസികള്‍ ഒന്നിച്ചു കൂടിയതെന്നാണ് മിസോറാം പൊലീസിന്റെ വിശദീകരണം. ഇത്തരം സംഘര്‍ഷങ്ങള്‍ എല്ലാ വര്‍ഷവും സംഭവിക്കാറുണ്ടെന്നും ഇരുവിഭാഗത്തിലെയും ആളുകള്‍ അനധികൃതമായി മരം മുറിക്കുന്നതിന്റെ പേരിലാണ് ഇതെന്നും അസം വനംമന്ത്രിയും പ്രദേശത്തെ എംഎല്‍എയുമായ പരിമള്‍ ശുക്ല പറഞ്ഞു. അസമിന്റെ അനുമതിയില്ലതെ മിസോറാം സർക്കാർ അതിർത്തിയിൽ കോവിഡ് പരിശോധനാ കേന്ദ്രം സ്ഥാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് പ്രശ്നങ്ങൾക്കു തുടക്കമിട്ടത് എന്നും റിപ്പോർട്ടുണ്ട്.

സംഘര്‍ഷമുണ്ടായ ഉടനെ മിസോറാം മുഖ്യമന്ത്രി സോറാം തംഗ കാബിനറ്റ് മീറ്റിംഗ് വിളിച്ചുകൂട്ടി. എല്ലാവരും സമാധാനം പാലിക്കണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

Latest Stories

ഐപിഎല്‍ 2024: ഒന്‍പതില്‍ എട്ടിലും വിജയം, റോയല്‍സിന്റെ വിജയരഹസ്യം എന്ത്?; വെളിപ്പെടുത്തി സഞ്ജു

IPL 2024: സഞ്ജുവിന് ഇന്ന് വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു, പക്ഷെ, ഹൃദയവിശാലതയുള്ള അദ്ദേഹം അത് ചെയ്തില്ല

IPL 2024: സഞ്ജുവില്‍നിന്ന് സാധാരണ കാണാറില്ലാത്ത പ്രതികരണം, ആ അലറിവിളിയില്‍ എല്ലാം ഉണ്ട്

യുവാക്കള്‍ തമ്മില്‍ അടിപിടി, കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

യുവാക്കളെ തെറ്റായി ബാധിക്കും, വിക്രം അക്രമം പ്രോത്സാഹിപ്പിക്കുന്നു; 'വീര ധീര ശൂര'നെതിരെ പരാതി, പോസ്റ്റര്‍ വിവാദത്തില്‍

ശ്രീനിയേട്ടന്റെ സംവിധാനത്തില്‍ നായികയായി, അത് നടക്കില്ല ഞാന്‍ വീട്ടില്‍ പോണു എന്ന് പറഞ്ഞ് ഒരൊറ്റ പോക്ക്.. എട്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും കാണുന്നത്: ഭാഗ്യലക്ഷ്മി

ചില സിനിമകള്‍ ചെയ്യാന്‍ ഭയമാണ്, പലതും ഉപേക്ഷിക്കേണ്ടി വന്നു, അച്ഛനും അമ്മയ്ക്കും അതൊന്നും ഇഷ്ടമല്ല: മൃണാള്‍ ഠാക്കൂര്‍

ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണം; അല്ലെങ്കില്‍ നിയമനടപടി; വ്യാജപ്രചരണത്തില്‍ ശോഭ സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസയച്ച് ഗോകുലം ഗോപാലന്‍

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ