ഷബാന ആസ്മിക്ക് അപകടം ഉണ്ടായതിനെ തുടർന്ന് 'ആക്ഷേപകരമായ' പരാമർശം; അധ്യാപികയെ സസ്‌പെൻഡ് ചെയ്തു

നടി ഷബാന ആസ്മിക്ക് കാർ അപകടം ഉണ്ടായതിനെ തുടർന്ന് അവർക്കെതിരെ ഫെയ്സ്ബുക്കിൽ ആക്ഷേപകരമായ പരാമർശം നടത്തിയതിന് ഗ്രേറ്റർ നോയിഡയിലെ സർക്കാർ അധ്യാപികയെ സസ്‌പെൻഡ് ചെയ്തു. ദാദ്രി പ്രദേശത്തെ ഒരു ജൂനിയർ ഹൈസ്കൂളിലെ അമ്പതു വയസുകാരിയായ അധ്യാപികയെ അച്ചടക്കനടപടിയുടെ ഭാഗമായി തിങ്കളാഴ്ച സസ്പെൻഡ് ചെയ്യുകയായിരുന്നു. ഗൗതം ബുദ്ധ നഗർ ബേസിക് ശിക്ഷ അധികാരി ബാൽ മുകുന്ദ് പ്രസാദ് പറഞ്ഞു.

“അദ്ധ്യാപിക തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ആക്ഷേപകരമായ അഭിപ്രായം പറഞ്ഞിരുന്നു. ഉത്തർപ്രദേശ് സർക്കാർ ജീവനക്കാർക്കുള്ള സേവന മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണ് ഇത്. ഇന്നലെയാണ് ഇത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്,” ഉദ്യോഗസ്ഥൻ ദി വയറിനോട് പറഞ്ഞു.

അധ്യാപികയെ അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്തതായും വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. സസ്പെൻഷൻ കാലയളവ് അന്വേഷണ സമിതിയുടെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കും, ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ തീരുമാനമെടുക്കുമെന്നും പ്രസാദ് പറഞ്ഞു.

അപകടം പറ്റിയ നടി ഷബാന അസ്മി മരിക്കട്ടെ എന്നായിരുന്നു അധ്യാപികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്, ഉദ്യോഗസ്ഥൻ പറഞ്ഞു.

അഞ്ച് തവണ വീതം ദേശീയ ചലച്ചിത്ര അവാർഡും ഫിലിംഫെയർ അവാർഡും നേടിയ മുതിർന്ന നടി ഷബാന അസ്മി ജനുവരി 18- ന് മഹാരാഷ്ട്രയിലെ റായ്ഗഡിലെ മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേയിൽ ഉണ്ടായ കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ