“ഹരിയാനയിൽ ബി.ജെ.പിയുടെ ആതിഥ്യം സ്വീകരിക്കുന്നത് നിർത്തുക,”: സച്ചിൻ പൈലറ്റിനോട് കോൺഗ്രസ്

വിമത നിലപാടെടുത്ത സച്ചിൻ പൈലറ്റിനോട് “ കോൺഗ്രസ് കുടുംബത്തിലേക്ക് മടങ്ങി വരാനും” ഹരിയാനയിൽ ബി.ജെ.പിയുടെ ആതിഥ്യം സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്നുമുള്ള ശക്തമായ സന്ദേശവുമായി കോൺഗ്രസ്.

താൻ ബിജെപിയിൽ ചേരുമെന്നുള്ള ഊഹാപോഹങ്ങൾ തന്നെ കോൺഗ്രസ് നേതൃത്വത്തിന് മുമ്പാകെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് സച്ചിൻ പൈലറ്റ് വാദിച്ചതിന് മണിക്കൂറുകൾക്ക് ശേഷം, “നിങ്ങൾക്ക് ബിജെപിയിലേക്ക് പോകാൻ താത്പര്യമില്ലെങ്കിൽ, ഹരിയാനയിലെ ബിജെപി സർക്കാരിന്റെ ആതിഥ്യം ഉടൻ നിരസിക്കുക, കോൺഗ്രസ് എം‌എൽ‌എമാരെ ബിജെപി പൊലീസ് കെണിയിൽ നിന്ന് മോചിപ്പിക്കുക എന്ന് കോൺഗ്രസ് പറഞ്ഞു.

ബിജെപിയിൽ ചേരുമെന്നുള്ള വാർത്തകൾ നിഷേധിച്ച സച്ചിൻ പൈലറ്റിന്റെ അഭിപ്രായങ്ങൾ അനുരഞ്ജനത്തെ കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. അദ്ദേഹത്തോടൊപ്പമുള്ള വിമതരുടെ സംഘം ഇളകുന്നുവെന്ന റിപ്പോർട്ടുകളും ഇതോടൊപ്പം പുറത്തു വരുന്നുണ്ട്.

ചൊവ്വാഴ്ച സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രിയായി സ്ഥാനഭ്രഷ്ടനാക്കുകയും സംസ്ഥാന കോൺഗ്രസ് മേധാവി സ്ഥാനത്ത്‌ നിന്നും നീക്കം ചെയ്യുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം ചേർന്ന രണ്ട് മന്ത്രിമാരെയും ഒഴിവാക്കി.

വിമത എം‌എൽ‌എമാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നു വന്നിട്ടുണ്ട്, ചിലർ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കാൻ വിമുഖത കാണിക്കുന്നു. 42 വയസുകാരനായ സച്ചിൻ പൈലറ്റിനും അദ്ദേഹത്തിന്റെ വിമത സംഘത്തിനും ഒരു തിരിച്ചുവരവ് അത്ര എളുപ്പമായിരിക്കില്ല എന്നാണ് കോൺഗ്രസ് നൽകുന്ന സൂചന. ഇവരെ എങ്ങനെ ഉൾക്കൊള്ളാമെന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമ്പോൾ തന്നെ കാര്യങ്ങൾ ഒക്കെ ഒന്ന് തണുക്കാനുള്ള കാലയളവും പാർട്ടി നിർദ്ദേശിക്കുന്നു.

സച്ചിൻ പൈലറ്റിന്റെ രാജസ്ഥാനിലേക്കുള്ള മടക്കം അത്ര എളുപ്പമാവില്ല എന്നാണ് പ്രധാന വൃത്തങ്ങൾ പറയുന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ട് ശക്തനായി തന്നെ തുടരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. തനിക്ക് 106 എം‌എൽ‌എമാരുടെ പിന്തുണയുണ്ടെന്ന് അശോക് ഗെലോട്ട് അവകാശപ്പെട്ടു. വിശ്വാസവോട്ടെടുപ്പിന് സാദ്ധ്യതയില്ലെന്ന സൂചനകൾ നൽകി ” വിശ്വാസവോട്ടെടുപ്പ് ഇപ്പോൾ ആവശ്യമില്ല” എന്ന് ബിജെപി പറഞ്ഞു.

Latest Stories

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ