സി‌എ‌എ അനുകൂല റാലി: ഡൽഹിയിൽ കല്ലേറ്; പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു

ഡൽഹിയിൽ മൗജ്പൂർ പ്രദേശത്ത് പൗരത്വ നിയമ ഭേദഗതിക്ക് (സി‌എ‌എ) അനുകൂലമായി നടത്തിയ റാലിയിൽ കല്ലേറുണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സി‌എ‌എ വിരുദ്ധ പ്രതിഷേധവും ഒരേസമയം നടക്കുന്ന ജാഫ്രാബാദ് പ്രദേശത്തിനടുത്താണ് മൗജ്പൂർ.

ജാഫ്രാബാദിലും സമീപ പ്രദേശങ്ങളിലും അധിക സേനയെ വിന്യസിച്ചിട്ടുണ്ട്. കിഴക്കൻ ജില്ലയടക്കം മറ്റ് പ്രദേശങ്ങളിലെ ഡിസിപികളെയും വിളിച്ചിട്ടുണ്ട്. അർദ്ധസൈനിക വിഭാഗത്തിന്റെ കൂടുതൽ സൈനികരെയും വിളിച്ചിട്ടുണ്ട്.

സി‌എ‌എ അനുകൂലികളും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ കല്ലെറിയലിനു കാരണമായതായാണ് റിപ്പോർട്ടുകൾ.

ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഡൽഹി പൊലീസ് ശ്രമിക്കുകയും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു.

കല്ലെറിഞ്ഞതിനെ തുടർന്ന് നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.

സംഭവസ്ഥലത്ത് നിന്ന് “ജയ് ശ്രീ റാം” മുദ്രാവാക്യങ്ങളും കേട്ടിരുന്നു.

Latest Stories

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു