വിമാനം ടേക്ക്ഓഫിനു തൊട്ടുമുമ്പ് തൂണില്‍ ഇടിച്ചു

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്‌പൈസ് ജെറ്റ് വിമാനം ടേക്ക് ഓഫിനു തൊട്ടുമുന്‍പ് തൂണില്‍ ഇടിച്ചു. ബോയിംഗ് 737-800 വിമാനമാണ് അപകടത്തില്‍പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

വിമാനം പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെയാണ് തൂണില്‍ ഇടിച്ചതെന്ന് വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു. വിമാനത്തിന്റെ വലതു ചിറകാണ് തൂണില്‍ ഇടിച്ചത്. ചിറകിനും തൂണിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ജമ്മുവിലേക്ക് പോകാനിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും