യുപിയില്‍ ബിജെപിയെ നേര്‍ക്കുനേര്‍ വെല്ലുവിളിച്ച് എസ്പി; കനൗജില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് അഖിലേഷ് യാദവ്; 'ഇന്ത്യ' ക്യാമ്പില്‍ ആവേശം

ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിട്ട് വെല്ലുവിളിച്ച് സമാജ് വാദി പാര്‍ട്ടി. പാര്‍ട്ടി അധ്യക്ഷനായ അഖിലേഷ് യാദവ് തന്നെ നേരിട്ട് തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങാന്‍ തീരുമാനിച്ചു. യു.പിയിലെ കനൗജില്‍ നിന്ന് ജനവധി തേടാനാണ് അദേഹം തീരുമാനിച്ചിരിക്കുന്നത്. ഇന്നു ഉച്ചക്ക് 12ന് നാമനിര്‍ദേശ പത്രിക നല്‍കും. മുലായം സിങ് യാദവിന്റെ സഹോദരന്‍ രത്തന്‍ സിങ്ങിന്റെ മകന്‍ തേജ്പ്രതാപ് യാദവിനെ കനൗജില്‍ നിന്ന് മത്സരിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. പിന്നാലെയാണ് അഖിലേഷ് തന്നെ പോരിനിറങ്ങുന്നത്.

2000, 2004, 2009 വര്‍ഷങ്ങളില്‍ അഖിലേഷ് യാദവ് കനൗജില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടര്‍ന്ന് 2012, 2014 വര്‍ഷങ്ങളില്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവും ഇവിടെ നിന്ന് മത്സരിച്ച് ജയിക്കുകയുണ്ടായി. 2019ല്‍ അസംഗഢില്‍ നിന്നാണ് അഖിലേഷ് പാര്‍ലമെന്റിലേക്ക് മത്സരിച്ചത്. ജയിച്ചെങ്കിലും 2022 ലെ യു.പി നിയമസഭ തെരഞ്ഞെടുപ്പിനായി അദ്ദേഹം എം.പി സ്ഥാനം രാജിവെക്കുകയായിരുന്നു.

എസ്പിയുടെ എക്കാലത്തെയും വലിയ ശക്തികേന്ദ്രമായ കനൗജില്‍ 2019ല്‍ ബിജെപി സ്ഥാനാര്‍ഥി അട്ടിമറി ജയം നേടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മണ്ഡലം തിരിച്ച് പിടിക്കാന്‍ ഇക്കുറി പാര്‍ട്ടി അധ്യക്ഷന്‍ തന്നെ രംഗത്തിറങ്ങിയത്.

Latest Stories

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍

സംസ്ഥാനത്ത് പെരുമഴ വരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ

ഇന്ത്യൻ പരിശീലകനാകാൻ മത്സരിക്കുന്നത് ഈ 5 ഇതിഹാസങ്ങൾ തമ്മിൽ, സാധ്യത അദ്ദേഹത്തിന്; ലിസ്റ്റ് നോക്കാം

പൊതു ജല സ്റോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ ക്ലോറിനേറ്റ് ചെയ്യണം; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും; പകര്‍ച്ചപ്പനി അടുത്തെന്ന് ആരോഗ്യ വകുപ്പ്

'അവർ മരണത്തിലൂടെ ഒന്നിച്ചു..'; സീരിയൽ താരം പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത് നടൻ ചന്ദു

ഐപിഎലില്‍ ഒരിക്കലും ഞാനത് ചെയ്യില്ല, അതെന്റെ ആത്മവിശ്വാസം തകര്‍ക്കും: വിരാട് കോഹ്‌ലി

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ അറസ്റ്റിൽ

യുദ്ധരംഗത്തില്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; ഗ്രാഫിക്‌സ് ഇല്ലാതെ വിസ്മയമൊരുക്കി 'കങ്കുവ'

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി