അമേഠിയില്‍ ഇനി പുതിയ പ്രഭാതമെന്ന് സ്മൃതി ഇറാനി

ഗാന്ധി കുടുംബത്തിന്റെ ഹൃദയഭൂമിയായ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തറ പറ്റിച്ച് മികച്ച വിജയമാണ് ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി നേടിയത്. “അമേഠിയില്‍ ഇനി പുതിയ പ്രഭാതമാണെന്ന്” സ്മൃതി ഇറാനി ജനങ്ങളോട് നന്ദി പറഞ്ഞ് കൊണ്ട് ട്വിറ്ററില്‍ കുറിച്ചു.

“ഒരു പ്രതിജ്ഞയ്ക്കുള്ള പുതിയ പ്രഭാതമാണ് അമേഠിയില്‍. വികസനത്തില്‍ നിങ്ങളുടെ വിശ്വാസമര്‍പ്പിച്ചു. നന്ദി അമേഠി”- സ്മൃതി ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് ഞെട്ടലോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമേഠിയിലെ തോല്‍വിയെ നോക്കികാണുന്നത്. 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി ജയിച്ചു കയറിയത് രാഹുല്‍ ഗാന്ധിയുടേത് വന്‍ പരാജയമാണ്. 2004 മുതല്‍ ഇതേ മണ്ഡലത്തില്‍ നിന്നാണ് രാഹുല്‍ വിജയിക്കുന്നത്. നാലാം വട്ടം മണ്ഡലത്തിലെ ജനങ്ങള്‍ രാഹുലിനെ തള്ളിപ്പറയുന്ന കാഴ്ചയ്ക്കാണ് ഈ ലോക്‌സഭ തിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് സാക്ഷിയായത്.

ആദ്യ തിരഞ്ഞെടുപ്പില്‍ മൂന്നുലക്ഷത്തോളം വോട്ടിനാണ് രാഹുല്‍ ജയിച്ചത്. 2009 ല്‍ ഭൂരിപക്ഷം 3.7 ലക്ഷമായി. കഴിഞ്ഞ തവണ ഒരുലക്ഷത്തില്‍പരം വോട്ടിനു സ്മൃതി ഇറാനിയെ തറ പറ്റിച്ചു.

അതേസമയം, വയനാട്ടില്‍ കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്നും രാഹുല്‍ ഗാന്ധി വിജയം നേടിയത്. നാലരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ നേടിയിരുന്നു.

Latest Stories

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു

ടണ്‍ കണക്കിന് സാഹസികത നിറഞ്ഞ എന്റെ ബേബി ഡോള്‍..; കുഞ്ഞുമറിയത്തിന് ആശംസകളുമായി ദുല്‍ഖര്‍

"കങ്കണ C/O അബദ്ധം": പ്രതിപക്ഷത്തെ ആക്രമിക്കുന്നതിനിടെ ആളുമാറി പുലിവാല് പിടിച്ച് കങ്കണ

IPL 2024: ആ രണ്ട് താരങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല, അവന്മാർ വിഷയമാണ്; സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ

ഐപിഎല്‍ 2024: 'അവന്‍ ഇപ്പോള്‍ ശരിയായ ഒരു ബാറ്ററായി മാറി'; പ്രശംസിച്ച് ബ്രെറ്റ് ലീ