വിമാന യാത്രയ്ക്കിടെ ആറു മാസം പ്രായമായ കുഞ്ഞ് മരിച്ചു

ഡല്‍ഹിയില്‍ വിമാന യാത്രയ്ക്കിടെ ആറു മാസം പ്രായമായ കുഞ്ഞ് മരിച്ചു. വ്യാഴാഴ്ച രാവിലെ ബിഹാറിലെ പട്‌നയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോയ സ്‌പൈസ്‌ ജെറ്റ് വിമാനത്തിലാണ് സംഭവമെന്ന് എ.ഐ.എ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹൃദയസംബന്ധമായ അസുഖമുള്ള കുഞ്ഞിനെ ചികിത്സക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് ഡി.സി.പി സജ്ഞയ് ഭാട്ടിയ വ്യക്തമാക്കി. കുഞ്ഞിനൊപ്പം കുടുംബവും ഉണ്ടായിരുന്നെന്ന് ഡി.സി.പി പറഞ്ഞു. ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനത്തില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹം പോലീസ് ഏറ്റുവാങ്ങി ആശുപത്രിയിലേക്ക് മാറ്റി .

അതിനിടെ തോക്കുമായി വിമാനയാത്രയ്ക്കെത്തിയ ആളെ പട്‌ന വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് പിടികൂടി . ലഞ്ച് ബോക്‌സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പിസ്റ്റള്‍. ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ ഇയാളെ പൊലീസിന് കൈമാറിയിട്ടുണ്ട്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും