ബിജെപിയെ മുത്തലാഖ് ചൊല്ലിയ ആദ്യ സംസ്ഥാനം രാജസ്ഥാന്‍ -ശത്രുഘ്‌നന്‍ സിന്‍ഹ

ബിജെപിയെ മുത്തലാഖ് ചൊല്ലിയ ആദ്യ സംസ്ഥാനമാണ് രാജസ്ഥാനെന്ന് ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തത് പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. അജ്മര്‍, ആള്‍വാര്‍, മണ്ഡല്‍ഗഡ് എന്നീ മണ്ഡലങ്ങളിലെ ബിജെപിയുടെ സിറ്റിങ് സീറ്റാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ഈ മണ്ഡലങ്ങള്‍ ബിജെപിയെ തലാഖ് ചൊല്ലിയെന്നാണ് സിന്‍ഹ പരിഹസിച്ചത്.

പ്രതിപക്ഷം വിജയിച്ചത് ബിജെപിക്ക് ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

കേന്ദ്രസര്‍ക്കാരിനെതിരെ ശത്രുഘ്‌നന്‍ സിന്‍ഹ മുന്‍പും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. യശ്വന്ത് സിന്‍ഹയുടെ രാഷ്ട്ര മഞ്ച് എന്ന സംഘടനയെ അനൂകൂലിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്ത് വന്നിരുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്