ആംആദ്മി പാര്‍ട്ടിക്ക് ദൈവീക നീതി ലഭിക്കട്ടെ ; പിന്തുണയുമായി ശത്രുഘ്നന്‍ സിന്‍ഹ

രാഷ്ട്രപതി റാംനാഥ് കോവിന്ദ് ആംആദ്മി പാര്‍ട്ടിയുടെ 20 എല്‍എമാരെ അയോഗ്യരാക്കിയതായി അംഗീകരിച്ചതിന് പിന്നാലെ എഎപിക്ക് പിന്തുണയുമായി ശത്രുഘ്‌നന്‍ സിന്‍ഹ.

സിന്‍ഹ ട്വിറ്റര്‍ അക്കൗണ്ടില്‍ ആംആദ്മി പാര്‍ട്ടിയെക്കുറിച്ചുള്ള നാലു വരി കവിതയെഴുതിയാണ് പാര്‍ട്ടിക്ക് പിന്തുണ അറിയിച്ചത്. കുടിപ്പക നിറഞ്ഞ രാഷ്ട്രീയം നിലനില്‍ക്കില്ലെന്നും അതേ ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു.

ആംആദ്മിക്ക് ദൈവിക നീതി ലഭിക്കട്ടയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് തൊട്ടടുത്ത ട്വീറ്റിലൂടെ സിന്‍ഹ പറഞ്ഞു.

ആദ്യമായിട്ടല്ല, സിന്‍ഹ എഎപിക്ക് പിന്തുണ അറിയിക്കുന്നത്. എഎപി 2014ല്‍ ഡല്‍ഹിയില്‍ അധികാരത്തിലേറിയതു മുതല്‍ സിന്‍ഹ  അനുകൂല നിലപാട് പ്രകടിപ്പിച്ചിട്ടുണ്ട്. എഎപിയെ എല്ലാ പാര്‍ട്ടിയുടെയും പിതാവ് എന്ന് വിളിക്കുകയും എഎപിയില്‍ നിന്ന് മറ്റു പാര്‍ട്ടികള്‍ സത്യസന്ധതയും സുതാര്യതയും എന്താണെന്ന് കണ്ടുപഠിക്കുകയും വേണമെന്ന് സിന്‍ഹ മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു.

Latest Stories

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി