പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരെ രാജ്ഭവനിലെ ജീവനക്കാരി ഉന്നയിച്ച ലൈംഗികാരോപണത്തില്‍ നിയമോപദേശം തേടി പൊലീസ്. സിവി ആനന്ദബോസിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. രാജ്ഭവനിലെ ഓഫീസില്‍ വച്ച് രണ്ട് തവണ പീഡിപ്പിച്ചെന്നാണ് ഗവര്‍ണര്‍ക്കെതിരെയുള്ള പരാതി.

കല്‍ക്കത്ത ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഗവര്‍ണര്‍ക്കെതിരെയുള്ള പരാതിയുടെ വിശദാംശങ്ങള്‍ സാഗരികഘോഷ് എംപി ഉള്‍പ്പെടെയുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാണ് പുറത്തുവിട്ടത്. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ഗവര്‍ണറുടെ വാദം.

സംഭവത്തില്‍ ഗവര്‍ണര്‍ക്ക് പിന്തുണ നല്‍കി രാജ്ഭവന്‍ ജീവനക്കാര്‍ രംഗത്ത് വന്നിട്ടുണ്ട്. ജോലിയില്‍ വീഴ്ച വരുത്തിയതിന് ജീവനക്കാരിയെ ഗവര്‍ണര്‍ താക്കീത് നല്‍കിയിരുന്നു. ജീവനക്കാരി ഇതില്‍ ഗവര്‍ണറോട് പക തീര്‍ക്കുകയായിരുന്നെന്നാണ് രാജ്ഭവന്‍ ജീവനക്കാര്‍ ആരോപിക്കുന്നത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ