ഇത്തവണ ബിജെപിക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ല; പ്രതികരണവുമായി ഖുശ്‌ബു

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് ചലച്ചിത്ര താരവും ബിജെപി നേതാവുമായ ഖുശ്‌ബു സുന്ദർ. ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് തീരുമാനമെന്ന് ഖുശ്‌ബു സുന്ദർ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ വ്യക്തമാക്കി ബിജെപി ദേശീയ പ്രസിഡൻ്റ് ജെ.പി നദ്ദയ്ക്ക് അയച്ച കത്ത് ഖുശ്ബു എക്സിൽ പങ്കുവച്ചു.

ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിലൂടെയാണ് താൻ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഈ വർഷത്തെ പ്രചാരണ പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കാനുള്ള അനുമതി നൽകണമെന്നാണ് ഖുശ്‌ബു ജെ.പി നദ്ദക്കയച്ച കത്തിൽ പറയുന്നത്. സജീവ പ്രചാരണത്തിനില്ലെങ്കിലും, സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം തുടരുമെന്നാണ് ഖുശ്ബു അറിയിച്ചത്. നരേന്ദ്രമോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുന്നത് കാണാൻ താൻ കാത്തിരിക്കുകയാണെന്നും ഖുശ്ബു പറയുന്നു.

2019-ൽ ഡൽഹിയിൽ വെച്ചുണ്ടായ അപകടത്തിൽ ഖുശ്‌ബുവിൻ്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അഞ്ചുവർഷമായി അതിൻ്റെ ചികിത്സകൾ തുടരുകയായിരുന്നു. പൂർണമായും വിശ്രമിക്കണമെന്നായിരുന്നു ഡോക്ടറുടെ നിർദേശം. എന്നാൽ ഈ നിർദേശം അവഗണിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായതോടെ തൻ്റെ ആരോഗ്യസ്ഥിതി വഷളായെന്ന് ജെ.പി നദ്ദക്കയച്ച കത്തിൽ ഖുശ്‌ബു പറയുന്നു. അടുത്തിടെ വേദന കൂടിയ സാഹചര്യത്തിൽ ആരോഗ്യവിദഗ്‌ധരുടെ ഉപദേശമനുസരിച്ച്ച്ചാണ് വിശ്രമിക്കാൻ തീരുമാനിച്ചതെന്നും ഖുശ്‌ബു വ്യക്തമാക്കി.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്