മണിപ്പൂരില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന്; ജനവിധി തേടുന്നത് 92 സ്ഥാനാര്‍ത്ഥികള്‍

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് മണിപ്പൂരില്‍ നടക്കും. ആറ് ജില്ലകളിലായി 22 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് . രണ്ട് വനിതകള്‍ ഉള്‍പ്പെടെ 92 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഫലം മാര്‍ച്ച് 10ന് പ്രഖ്യാപിക്കും.

രാവിലെ ഏഴുമണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് നാലുവരെ തുടരും. കൊവിഡ് പോസിറ്റീവ് അല്ലെങ്കില്‍ ക്വാറന്റൈനില്‍ കഴിയുന്ന വോട്ടര്‍മാരെ അവസാന മണിക്കൂറില്‍, ഉച്ചകഴിഞ്ഞ് 3 മുതല്‍ 4 വരെ വോട്ടുചെയ്യാന്‍ അനുവദിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 1,247 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. മൊത്തം 8.38 ലക്ഷം വോട്ടര്‍മാര്‍ക്കാണ് വോട്ടവകാശം വിനിയോഗിക്കാന്‍ അര്‍ഹതയുള്ളത്.

ലിലോംഗ്, തൗബാല്‍, വാങ്ഖേം, ഹെയ്റോക്ക്, വാങ്ജിംഗ് ടെന്ത, ഖാന്‍ഗാബോ, വാബ്ഗൈ, കാക്കിംഗ്, ഹിയാങ്ലാം, സുഗ്നൂ, ജിരിബാം, ചന്ദേല്‍ (എസ്ടി), തെങ്നൗപല്‍ (എസ്ടി), ഫുങ്യാര്‍ (എസ്ടി), ഉഖ്രുല്‍ (എസ്ടി), ഉഖ്രുല്‍ (എസ്ടി), ഉഖ്രുല്‍ (എസ്ടി), ചിങ്ങായി (എസ്ടി), കരോങ് (എസ്ടി), മാവോ (എസ്ടി), തദുബി (എസ്ടി), തമേയ് (എസ്ടി), തമെംഗ്ലോങ് (എസ്ടി), നുങ്ബ (എസ്ടി) എന്നി 22 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും.

ആദ്യ ഘട്ട സമാപനത്തോടെ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിഐ) പ്രകാരം സംസ്ഥാനത്ത് ശരാശരി 78.30 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

Latest Stories

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്

നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കാനിലെ മലയാള സിനിമ; ആദ്യ പ്രദർശനത്തിനൊരുങ്ങി സുധി അന്നയുടെ 'പൊയ്യാമൊഴി'