സവർക്കർ മാപ്പ് പറഞ്ഞത് ​ഗാന്ധിജി പറഞ്ഞിട്ട്; യഥാർത്ഥ ദേശീയവാദിയെന്ന് രാജ്നാഥ് സിം​ഗ്

ആർ.എസ്.എസ് നേതാവ് സവർക്കർ ബ്രിട്ടീഷ് സർക്കാറിന് മുന്നിൽ മാപ്പ് അപേക്ഷ നൽകിയത് ​ഗാന്ധിജിയുടെ നിർദ്ദേശ പ്രകാരമായിരുന്നെന്ന് കേന്ദ്ര മന്ത്രി രാജ്നാഥ് സിം​ഗ്. സവർക്കറെ മോചിപ്പിക്കാൻ തങ്ങൾ പ്രചരണം നടത്തുമെന്ന് ​ഗാന്ധി പറഞ്ഞിരുന്നെന്നും രാജ് നാഥ് സിം​ഗ് പറഞ്ഞു.

യഥാർത്ഥ ദേശീയവാദിയായിരുന്നെന്നും അദ്ദേഹം എപ്പോഴും വലിയ സ്വാതന്ത്ര്യസമര സേനാനിയായിരിക്കുമെന്നും രാജ്നാഥ് സിംഗ് കൂട്ടിചേർത്തു. ഉദയ് മഹുർക്കർ രചിച്ച വീർ സവർക്കർ; ദി മാൻ ഹു കുഡ് ഹാവ് പ്രിവന്റഡ് പാർട്ടിഷൻ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സവർക്കർ ഒരു ഫാസിസ്റ്റോ നാസിയോ ആയിരുന്നില്ല. അദ്ദേഹം ഒരു യഥാർത്ഥ്യബോധമുള്ളയാളും ഒരു തികഞ്ഞ ദേശീയവാദിയുമായിരുന്നു എന്നാണ് രാജ്നാഥ് സിം​ഗ് പറഞ്ഞത്. ഇന്ത്യൻ ചരിത്രത്തിലെ മഹാനായ നായകനായിരുന്നു സർവക്കർ. സവർക്കർ രാജ്യത്തിന് വേണ്ടി ചെയ്തതെല്ലാം വാക്കുകളിൽ പ്രതിപാദിക്കാൻ ബുദ്ധിമുട്ടാണ്. ആളുകൾക്ക് പൂർണമായും മനസ്സിലാക്കാൻ കഴിയില്ല. വളരെ കഠിനാധ്വാനത്തിനും ​ഗവേഷണത്തിനും ശേഷമാണ് ഇത്തരമൊരു പുസ്തകം തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഈ പുസ്തകം പുറത്ത് വരുന്നതോടെ സവർക്കറെക്കുറിച്ചുള്ള കിംവദന്തികൾ ഇല്ലാതാകുമെന്നും അദ്ദേഹത്തെ മനസ്സിാലക്കാൻ ആളുകൾക്ക് കഴിയുമെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു. വലിയ സ്വാതന്ത്രസമര സേനാനിയായിരുന്ന സവർക്കറെ അപമാനിക്കുന്നത് ക്ഷമിക്കാനാവില്ലെന്നും രണ്ട് തവണ ബ്രിട്ടീഷുകാർ അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത് ചർച്ചയാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ