മറ്റൊരു മതത്തില്‍ നിന്ന് വിവാഹം കഴിക്കുന്നത് ദേശവിരുദ്ധമാകുന്നത് എങ്ങനെ? നസ്റുദ്ദീന്‍ ഷായെ അധിക്ഷേപിച്ച മുന്‍ മിസോറാം ഗവര്‍ണറോട് ശശി തരൂര്‍

മിസോറാം മുന്‍ ഗവര്‍ണറും സുഷമ സ്വരാജിന്റെ ഭര്‍ത്താവുമായ സ്വരാജ് കൗശലിനെതിരെ ശശി തരൂര്‍. ജെ.എന്‍.യു. സന്ദര്‍ശനത്തില്‍ നടി ദീപിക പദുക്കോണിനെ പിന്തുണച്ചും അനുപം ഖേറിനെ പരിഹസിച്ചും ഷാ ട്വീറ്റ് ചെയ്തതോടെ, ഷായെ വിമര്‍ശിച്ച് സ്വരാജ് രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് ശശിതരൂരിന്റെ ട്വീറ്റ്.

സ്വരാജ് കൗശല്‍ നസ്റുദ്ദീന്‍ ഷായെ നന്ദികെട്ടവന്‍ എന്ന് ട്വിറ്ററിലൂടെ ആക്ഷേപിച്ചിരുന്നു. “നസ്റുദ്ദീന്‍ ഷാ, നിങ്ങളൊരു നന്ദികെട്ട മനുഷ്യനാണ്. രാജ്യം നിങ്ങള്‍ക്ക് പേരും പ്രശസ്തിയും പണവും നല്‍കി. നിങ്ങള്‍ മറ്റൊരു മതത്തില്‍ നിന്ന് വിവാഹം ചെയ്തു. ആരും ഒരു വാക്ക് പോലും എതിരെ പറഞ്ഞില്ല” എന്നായിരുന്നു സ്വരാജിന്റെ പ്രതികരണം.

അന്യമതത്തില്‍ നിന്നു വിവാഹം ചെയ്യുന്നത് ദേശവിരുദ്ധത ആണോ എന്ന് സ്വരാജിനോട് തരൂര്‍ ചോദിച്ചു. സുഹൃത്തിനെ (അനുപം ഖേറിനെ ) വിമര്‍ശിക്കാം, എന്നാല്‍ അത് ഇത്തരം പരാമര്‍ശങ്ങളിലൂടെയല്ല വേണ്ടതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Latest Stories

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര