ഇന്ത്യന്‍ ആകാശം കീഴടക്കാന്‍ ശംഖ് എയര്‍ എത്തുന്നു; ഇന്‍ഡിഗോയ്ക്ക് പുതിയ എതിരാളി യോഗിയുടെ യുപിയില്‍ നിന്ന്

ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ഇന്‍ഡിഗോയ്ക്കും എയര്‍ ഇന്ത്യയ്ക്കും പുതിയൊരു എതിരാളി കൂടി എത്തുന്നു. ഉത്തര്‍പ്രദേശ് ആസ്ഥാനമായുള്ള ശംഖ് ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ശംഖ് എയറിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്റെ ക്ലിയറന്‍സ് കൂടി ലഭിച്ചാല്‍ സര്‍വീസ് ആരംഭിക്കാം.

ആഭ്യന്തര സര്‍വീസുകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ശംഖ് എയറിന്റെ കടന്നുവരവ്. രാജ്യത്ത് വിമാന സര്‍വീസ് കുറവായതും യാത്രക്കാര്‍ ഏറെയുള്ളതുമായ സ്ഥലങ്ങളിലേക്കായിരിക്കും ആദ്യഘട്ടത്തില്‍ ശംഖ് എയര്‍ സര്‍വീസ് നടത്തുക. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആദ്യ വിമാന കമ്പനിയുടെ പ്രധാന കേന്ദ്രങ്ങള്‍ നോയിഡയും ലഖ്‌നൗവും ആയിരിക്കും.

ലഖ്‌നൗവില്‍ നിന്നും നോയിഡയില്‍ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. നിലവില്‍ ഇന്‍ഡിഗോയാണ് ആഭ്യന്തര മാര്‍ക്കറ്റിന്റെ ഭൂരിഭാഗവും സ്വന്തമാക്കിയിട്ടുള്ളത്. ആഭ്യന്തര മാര്‍ക്കറ്റില്‍ ശംഖ് എയര്‍ ഇന്‍ഡിഗോയ്ക്ക് എതിരാളിയാകുമെന്നാണ് വിലയിരുത്തലുകള്‍.

മൂന്ന് വര്‍ഷത്തെ ലൈസന്‍സ് ആണ് നിലവില്‍ കമ്പനിയ്ക്ക് ലഭിച്ചിരിക്കുന്നത്. വ്യവസായിയായ ശര്‍വണ്‍ കുമാര്‍ വിശ്വകര്‍മയാണ് ശംഖ് എയറിന്റെ ചെയര്‍മാന്‍. ശംഖിന്റെ സര്‍വീസ് ആരംഭിക്കുന്നതിനായി വിമാനങ്ങള്‍ സജ്ജമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നിലവില്‍ പുരോഗമിക്കുകയാണ്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്