പ്രിയങ്കയും രാഹുലും രാഷ്ട്രീയത്തെക്കുറിച്ച് പഠിപ്പിച്ചു; കോണ്‍ഗ്രസ് വിളിച്ചാല്‍ രാഷ്ട്രീയത്തിലിറക്കം; മോഹം തുറന്നുപറഞ്ഞ് റോബര്‍ട്ട് വാദ്ര

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെ ആവശ്യമെങ്കില്‍ രാഷ്ട്രീയ ലോകത്തേക്ക് ചുവട് വയ്ക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര. പ്രിയങ്കയും രാഹുല്‍ ഗാന്ധിയുമാണ് രാഷ്ട്രീയത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ എനിക്ക് മനസിലാക്കി തന്നത്. അവരില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ എനിക്ക് പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. പ്രിയങ്ക ആദ്യം പാര്‍ലമെന്റില്‍ വരണമെന്ന് ഞാന്‍ എപ്പോഴും പറയുമായിരുന്നു, ഇപ്പോള്‍ അത് സാധ്യമായി, ഇനി തന്റെ അവസരത്തിനായി പാര്‍ട്ടി ക്ഷണിക്കുകയാണെങ്കില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും വദ്ര പറഞ്ഞു.

ഗാന്ധി കുടുംബത്തിലെ അംഗമായതു മാത്രമാണ് രാഷ്ട്രീയവുമായുള്ള ബന്ധം. പക്ഷേ, ഒരോ തിരഞ്ഞെടുപ്പ് വരുമ്പോഴും തന്റെ പേര് മറ്റു രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ വലിച്ചിഴയ്ക്കും. പല പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ എന്റെ പേരാണ് ഉപയോഗിക്കുന്നത്.

അതേസമയം, ബെല്‍ജിയത്തില്‍ അറസ്റ്റിലായ വജ്ര വ്യാപാരി മെഹുല്‍ ചോക്സിയുടെ അറസ്റ്റ് നേട്ടമാണെന്നും അദേഹം പറഞ്ഞു. അറസ്റ്റ് രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതികള്‍ നടത്തിയ സാമ്ബത്തിക തട്ടിപ്പ് മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി മോഷ്ടിച്ച പണം ഉടന്‍ തിരിച്ചുപിടിക്കേണ്ടത് പ്രധാനമാണെന്നും റോബര്‍ട്ട് വാദ്ര പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും മത്സരിക്കാനുള്ള താല്‍പര്യം വാദ്ര പ്രകടിപ്പിച്ചിരുന്നു. താന്‍ അമേത്തിയില്‍ മത്സരിക്കണമെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആവശ്യം ഉയരുന്നുണ്ടെന്ന് വാദ്ര അവകാശപ്പെട്ടിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ വിശ്വസ്തനായ കിശോരിലാല്‍ ശര്‍മയെയാണ് അമേത്തിയില്‍ സ്ഥാനാര്‍ഥിയാക്കിയത്. മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഒന്നരലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്