വിശാലിന്റെ പത്രിക തള്ളിയ വരാണിധികാരിയെ നീക്കം ചെയ്തു

ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ നടന്‍ വിശാലിന്റെ പത്രിക തള്ളിയ വരാണിധികാരിയെ പുറത്താക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആര്‍.കെ.നഗര്‍ നിയമസഭാ മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസര്‍ കെ.വേലുസാമിയെ ആണ് നീക്കം ചെയ്തത്. പകരം പ്രവീണ്‍ പി.നായരെ നിയമിച്ചു.

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍കെ നഗര്‍ മണ്ഡലത്തിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച നടന്‍ വിശാലിന്റെ പത്രിക തള്ളിയിരുന്നു. വിശാലിനെ നാമനിര്‍ദേശം ചെയ്ത രണ്ടുപേര്‍ സമര്‍പ്പിച്ച രേഖകളില്‍ തെറ്റായ വിവരമാണ് നല്‍കിയിരുന്നതെന്ന കാരണം കാണിച്ചായിരുന്നു പത്രിക തള്ളിയത്.

നാമനിര്‍ദേശ പത്രികയില്‍ തന്നെ പിന്തുണയ്ക്കുന്നവര്‍ക്കു നേരെ ഭീഷണിയുണ്ടായെന്നു വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണം വിശാല്‍ പുറത്തുവിട്ടിരുന്നു. പത്രിക തള്ളിയതിനെ തുടര്‍ന്ന് വിശാല്‍ റിട്ടേണിങ് ഓഫീസറുടെ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തിയിരുന്നു. സമരത്തിനൊടുവില്‍ പത്രിക സ്വീകരിക്കുകയും ചെയ്തു.

Latest Stories

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍