'എപ്സ്റ്റീൻ ഫയൽസിലെ മോദിക്കെ‌തിരായ പരാമർശം അവജ്ഞതയോടെ തള്ളിക്കളയുന്നു'; വിദേശകാര്യ മന്ത്രാലയം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ എപ്സ്റ്റീൻ ഫയൽസിലെ പരാമർശം തള്ളി കേന്ദ്രസർക്കാർ. മോദിക്കെതിരായ പരാമർശം അവജ്ഞതയോടെ തള്ളിക്കളയുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2017 – ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നത് മാത്രമാണ് വസ്തുത എന്ന് വിദേശകാര്യ വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു.

‘എപ്സ്റ്റീൻ ഫയലുകളിൽ നിന്ന് പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ഇസ്രയേൽ സന്ദർശനത്തെയും പരാമർശിക്കുന്ന ഒരു ഇമെയിൽ സന്ദേശത്തിന്റെ റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടു. 2017 ജൂലൈയിൽ പ്രധാനമന്ത്രിയുടെ ഇസ്രയേൽ ഔദ്യോഗിക സന്ദർശനം എന്ന വസ്തുതയ്ക്ക് പുറമേ, ഇമെയിലിലെ ബാക്കി പരാമർശങ്ങൾ ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയുടെ വെറും വൃഥാ ചിന്തകൾ മാത്രമാണ്, അത് അങ്ങേയറ്റം അവജ്ഞയോടെ തള്ളിക്കളയേണ്ടതാണ്’ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

1992 ൽ ഇന്ത്യയും ഇസ്രയേലും പൂർണ്ണ നയതന്ത്ര ബന്ധം സ്ഥാപിച്ചതിനുശേഷം, ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രായേൽ സന്ദർശിക്കുന്ന സമയമായിരുന്നു 2017 ജൂലൈയിൽ പ്രധാനമന്ത്രി മോദിയുടെ ഇസ്രയേൽ സന്ദർശനം. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ഫയലുകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്ത് വിട്ടിരുന്നു. ഇതിലാണ് മോദിയെ പരാമർശിക്കുന്നത്.

Latest Stories

സാരി ട്രെൻഡിൽ ഇക്കുറി നിർമലയുടെ കാഞ്ചീപുരം..

'ധനമന്ത്രി അവതരിപ്പിച്ചത് ഐതിഹാസിക ബജറ്റ്, വലിയ അവസരങ്ങൾ തുറക്കുന്നു'; നിർമല സീതാരാമനെ പുകഴ്ത്തി പ്രധാനമന്ത്രി

കേന്ദ്ര ബജറ്റ് 2026-27: കോർപ്പറേറ്റ് പ്രീണന ബജറ്റിൽ കർഷകർക്ക് അവഗണന, വെറ്ററിനറി വിദ്യാഭ്യാസവും സേവനങ്ങളും സ്വകാര്യ മേഖലയിലേക്ക്

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ റോയ് സി ജെയ്ക്ക് വിട; ബെന്നാർഘട്ടയിലെ റിസോർട്ടിൽ അന്ത്യവിശ്രമം

'കേന്ദ്ര ബജറ്റ് കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖ, ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട് എന്ന വസ്തുത നിർമ്മല സീതാരാമൻ ബോധപൂർവ്വം വിസ്മരിച്ചിരിക്കുന്നു'; മുഖ്യമന്ത്രി

കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ പേപ്പറില്‍ 'ആമ മുട്ട', കേരളത്തോടുള്ള അവഗണന തുടര്‍കഥ; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ 'എയിംസ്' വാചകമടിയില്‍ മാത്രം

'ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് പകരം ഇന്ത്യയ്ക്ക് വെനസ്വേലയില്‍ നിന്നും എണ്ണ വാങ്ങാം'; ട്രംപ്

ബജറ്റ് ഇഫക്ട്; കുത്തനെ ഇടിഞ്ഞ് ഓഹരി വിപണി, സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ ഇടിവ് രേഖപ്പെടുത്തി

'കണ്ണില്‍ പൊടിയിടാന്‍ പോലും കേരളത്തിന് ഒരു പ്രഖ്യാപനമില്ല, ഒരു പരിഗണനയും ലഭിച്ചില്ല'; നിരാശാജനകമായ ബജറ്റെന്ന് ജോണ്‍ ബ്രിട്ടാസ്

വരുമാനത്തെക്കുറിച്ച് തെറ്റായ വിവരം നല്‍കിയാല്‍ കടുത്ത ശിക്ഷ; പുതിയ ആദായ നികുതി നിയമം ഏപ്രില്‍ ഒന്നു മുതല്‍; സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ആദായനികുതി ഫോമുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്‌തെന്ന് നിര്‍മല സീതാരാമന്‍