രാംഗോപാല്‍ വര്‍മ കുറ്റക്കാരൻ, അറസ്റ്റുചെയ്യാന്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് കോടതി

ചെക്ക് കേസില്‍ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയെ അറസ്റ്റുചെയ്യാന്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് കോടതി. ഏഴുവര്‍ഷം പഴക്കമുള്ള കേസില്‍ മൂന്നുമാസം തടവിനാണ് അന്ധേരി മജിസ്ട്രേറ്റ് കോടതി സംവിധായകനെ ശിക്ഷിച്ചത്. വിധി പറയുമ്പോള്‍ രാം ഗോപാല്‍ വര്‍മ കോടതിയില്‍ ഹാജരായിരുന്നില്ല.

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന്റെ 138-ാം സെക്ഷന്‍ പ്രകാരമാണ് രാം ഗോപാല്‍ വര്‍മയെ കോടതി ശിക്ഷക്കാരനാണെന്ന് കണ്ടെത്തിയത്. മൂന്നു മാസത്തിനുള്ളില്‍ 3.72 ലക്ഷം പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. നഷ്ടപരിഹാരം നല്‍കാത്ത പക്ഷം മൂന്നുമാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും.

2018ലാണ് ശ്രീ എന്ന കമ്പനി രാം ഗോപാല്‍ വര്‍മയ്ക്കെതിരെ കോടതിയെ സമീപിച്ചത്. 2022 ജൂണില്‍ കോടതി രാം ഗോപാല്‍ വര്‍മയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.

Latest Stories

ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ പാണക്കാട് കുടുംബം; കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചതില്‍ വീഴ്ച സംഭവിച്ചതായി ആരോപണം

ചരിത്രം രചിച്ച് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കുതിച്ചുയര്‍ന്ന് വാര്‍ഷിക വരുമാനം; 334 ശതമാനം വളര്‍ച്ച നേടി ഓഹരികള്‍, നിക്ഷേപകര്‍ക്ക് ഇത് സുവര്‍ണകാലം

ജി7 ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; പ്രധാനമന്ത്രി വിട്ടുനില്‍ക്കുന്നത് ആറ് വര്‍ഷത്തിനിടെ ഇതാദ്യം

പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധം കനക്കുന്നു; കാരക്കോറം ദേശീയപാത ഉപരോധിച്ചു

കാത്തിരുന്ന് വലനെയ്ത് ഇരപിടിച്ച ചിലന്തികള്‍; റഷ്യയെ വിറപ്പിച്ച യുക്രൈനിന്റെ ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്

കൈക്കൂലി കേസ്; കൊച്ചി ഇഡി ഓഫീസിൽ വിജിലൻസ് സംഘമെത്തി, നോട്ടീസ് നൽകി

IPL 2025: ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റ്, പഞ്ചാബ് ബാറ്റര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി മുന്‍ ഇന്ത്യന്‍ താരം, നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

ഹിറ്റ്‌ലറുടെ 'ബ്ലോണ്ടി' ലോകത്തെ ഏറ്റവും പ്രശസ്തമായ ജർമൻ ഷെപ്പേഡ്!

'പിണറായി വിജയൻ ചതി എന്ന് പ്രയോഗിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി, പൂരം കലക്കി, ബിജെപിക്ക് അകൗണ്ട് തുറന്ന് കൊടുത്തു'; കെ സി വേണുഗോപാൽ

'തഗ് ലൈഫ്' കർണാടകയിൽ റീലിസ് ചെയ്യണം; ആവശ്യവുമായി നിർമാതാക്കൾ ഹൈക്കോടതിയിൽ