പി.എം കെയേ​ഴ്​സ്​ ഫണ്ടിലൂടെ​ രാജസ്ഥാന് ലഭിച്ചത്​ തകരാറുള്ള വെൻറിലേറ്ററുകള്‍, രോഗികളുടെ ജീവന്​ തന്നെ ഭീഷണി; അന്വേഷണം ആവശ്യപ്പെട്ട്​ ഗെ​ലോട്ട്​

പി.എം കെയേഴ്​സ്​ ഫണ്ടിലൂടെ രാജസ്ഥാന്​ ലഭിച്ചത്​ തകരാറുള്ള വെൻറിലേറ്ററുകളാണെന്ന്​ മുഖ്യമന്ത്രി അശോക്​ ഗെ​ലോട്ട്​. ഇവ  ചിലപ്പോൾ രോഗികളുടെ ജീവന്​ തന്നെ ഭീഷണിയായേക്കാമെന്ന്​ ഡോക്​ടർമാർ അറിയിച്ചതായി ഗെ​ലോട്ട്​ പറഞ്ഞു. സംഭവത്തില്‍  അന്വേഷണം വേണമെന്ന്​ ആവശ്യപ്പെട്ട്​ ഗെ​ലോട്ട്​ കേന്ദ്ര സർക്കാരിന്​ കത്തയച്ചു.

1900 വെൻറിലേറ്റുകളാണ്​ കേന്ദ്രം തന്നത്​. അതി​ന്‍റെ  സ്ഥാപിക്കുന്നതും അറ്റകൂറ്റപ്പണി നടത്തുന്നതും കേന്ദ്രത്തിന്‍റെ ചുമതലയാണ്​. ഈ വെൻറിലേറ്ററുകളിൽ പലതിനും സാ​ങ്കേതിക തകരാറുണ്ടെന്ന്​ ഡോക്​ടർമാർ അറിയിച്ചു. ചില വെൻറിലേറ്ററുകളുടെ മർദ്ദം കുറയുന്നുണ്ട്​. വെൻറിലേറ്ററുകളിൽ ചിലത്​ രണ്ട്​ മണിക്കൂർ വരെ മാത്രമാണ്​ തുടർച്ചയായി പ്രവർത്തിച്ചത്​. ഓക്​സിജൻ സെൻസറിനും കംപ്രസറിനും തകരാർ കണ്ടെത്തിയിട്ടു​ണ്ട്​. വെൻറിലേറ്ററുകളുടെ പ്രശ്​നം എത്രയും പെ​ട്ടെന്ന്​ പരിഹരിക്കണമെന്ന്​ ഗെ​ലോട്ട്​ ആവശ്യപ്പെട്ടു.

വെൻറിലേറ്ററുകളുടെ തകരാർ പരിഹരിക്കാൻ 11 ആളുകളെ അയക്കുമെന്നാണ്​ നിർമ്മാണ കമ്പനി അറിയിച്ചിരുന്നത്​. എന്നാൽ ആറ്​പേർ മാത്രമാണ്​ എത്തിയത്​. പരിചയക്തുറവ്​ മൂലം അവർക്ക്​ തകരാർ പരിഹരിക്കാൻ സാധിച്ചിട്ടില്ല. ഡോക്​ടർമാർക്ക്​ കമ്പനി ​ജീവനക്കാരുടെ സമീപനത്തിൽ തൃപ്​തിയില്ലെന്നും ഗെ​ലോട്ട്​ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ