രാജ് കുന്ദ്രയുടെ നീല ചിത്ര നായിക അറസ്റ്റില്‍; പോണ്‍ താരത്തെ കുടുക്കി മുംബൈ പൊലീസ്

ബംഗ്ലാദേശ് പോണ്‍ താരം മുംബൈയില്‍ അറസ്റ്റില്‍. ആരോഹി ബര്‍ഡെ എന്ന പേരില്‍ അറിയപ്പെടുന്ന നീല ചിത്ര നായിക റിയ ബര്‍ഡെയാണ് മുംബൈ പൊലീസിന്റെ പിടിയിലായത്. വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശം വച്ചതിനാണ് ആരോഹിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ താമസിക്കുന്നതിനായാണ് ഇവര്‍ വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ കൈവശം സൂക്ഷിച്ചത്.

ആരോഹിയുടെ അമ്മ അഞ്ജലി ബര്‍ഡെ എന്ന റൂബി ഷെയ്ഖ് ഇന്ത്യയില്‍ താമസിക്കുന്നതിനായി അമരാവതിയില്‍ നിന്നുള്ള ഒരാളെ വിവാഹം കഴിച്ചിരുന്നതായും പൊലീസ് പറയുന്നു. ആരോഹിയെ കൂടാതെ ഇവരുടെ അമ്മ അഞ്ജലി ബര്‍ഡെ, ഇവരുടെ ഭര്‍ത്താവ് അരവിന്ദ് ബര്‍ഡെ, സഹോദരന്‍ രവീന്ദ്ര എന്ന റിയാസ് ഷെയ്ഖ്, സഹോദരി ഋതു എന്ന മോനി ഷെയ്ഖ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

നേരത്തെ നീല ചിത്രങ്ങളുടെ നിര്‍മ്മാണത്തെ തുടര്‍ന്ന് അറസ്റ്റിലായ സിനിമ താരം ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ നീല ചിത്ര നിര്‍മ്മാണ കമ്പനിയുടെ പോണ്‍ വീഡിയോകളിലൂടെയാണ് ആരോഹി ബര്‍ഡെ പോണ്‍ താരമായി അറിയപ്പെട്ടത്. വ്യാജ രേഖകളുമായി ഒരു ബംഗ്ലാദേശി കുടുംബം താമസിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ആരോഹിയ്ക്കും കുടുംബത്തിനും ഇന്ത്യയില്‍ താമസിക്കാനായി അമരാവതി സ്വദേശിയായ ഒരാള്‍ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് നല്‍കിയതായാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ പങ്കുള്ള മറ്റ് നാല് പേര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോഹി നേരത്തെ വേശ്യവൃത്തിയ്ക്ക് മുംബൈയില്‍ അറസ്റ്റിലായിട്ടുണ്ട്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ