രാഹുലിന്റെയും പ്രിയങ്കയുടെയും സംഭൽ സന്ദർശനം; യുപി ​ഗേറ്റിൽ ആയിരത്തിലധികം പൊലീസുകാരെ വിന്യസിച്ചു, അതിർത്തിയിൽ തന്നെ തടഞ്ഞേക്കും

കോൺഗ്രസ് രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും യുപിയിലെ സംഭൽ സന്ദർശിക്കുമെന്ന വിവരത്തെ തുടർന്ന് ​ഗാസിപൂർ യുപി ​ഗേറ്റിൽ ആയിരത്തിലധികം പൊലീസുകാരെ വിന്യസിച്ചു. ഇരുവരെയും യുപി അതിർത്തിയിൽ തന്നെ തടഞ്ഞേക്കുമെന്നാണ് സൂചന. രാഹുലും പ്രിയങ്കയും ഒമ്പതരയോടെ ഡൽഹിയിൽ നിന്നും പുറപ്പെടും.

ഡൽഹി മീററ്റ് എക്സ്പ്രസ് വേയിൽ വൻ ​ഗതാ​ഗതക്കുരുക്കാണ് സംഭവിച്ചിരിക്കുന്നത്. ഓരോ വാഹനങ്ങളും പരിശോധിച്ച ശേഷം മാത്രമാണ് കടത്തിവിടുന്നത്. രാഹുലിന് പിന്തുണയുമായി നിരവധി കോൺ​ഗ്രസ് പ്രവർത്തകരാണ് എത്തിച്ചേർന്നിട്ടുള്ളത്. പ്രിയങ്ക ഉൾപ്പെടെ അഞ്ച് പാർട്ടി എംപിമാർക്കൊപ്പമാണ് പ്രതിപക്ഷ നേതാവിന്റെ യാത്ര.

നവംബർ 19ന് സംഭലിലെ ശാഹി ജമാ മസ്ജിദിലെ സർവേക്കിടെയാണ് പ്രദേശത്ത് സംഘർഷം ആരംഭിച്ചത്. പൊലീസിൻറെ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നേരത്തെ സംഭലിലേക്ക് പുറപ്പെട്ട മുസ്ലിം ലീഗ് എംപിമാരെ യുപി അതിർത്തിയിൽ വെച്ച് പൊലീസ് തടഞ്ഞ് തിരിച്ചയച്ചിരുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം