ഉമർ ഖാലിദിനേയും ഷർജീൽ ഇമാമിനെയും രാവണനാക്കി ഘോഷയാത്ര; ജെഎൻയുവിൽ സംഘർഷാവസ്ഥ, എബിവിപിക്കെതിരെ ഇടത് സംഘടനകൾ

ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) എബിവിപിയും എസ്എഫ്ഐ, ഐസ പ്രവർത്തകരും തമ്മിൽ സംഘർഷം. രാവണ ദഹന പരിപാടിയെ ചൊല്ലിയയായിരുന്നു സംഘർഷം. ജെഎൻയു പൂർവ വിദ്യാർഥികളും ഡൽഹി കലാപക്കേസിൽ തടവിൽ കഴിയുന്നവരുമായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരെ രാവണനാക്കി ചിത്രീകരിച്ച് എബിവിപി നടത്തിയ ഘോഷയാത്രയാണ് പ്രകോപനമുണ്ടാക്കിയത്.

ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. വിജയദശമി ആഘോഷത്തിൻ്റെ ഭാഗമായി രാവണദഹനം ക്യാമ്പസിൽ സംഘടിപ്പിച്ചിരുന്നു. ഇതിൽ ഉമർ ഖാലിദിനെയും ഷർജിൽ ഇമാമിനെയും രാവണനായി ചിത്രീകരിച്ചെന്നാണ് ആരോപണം. എന്നാൽ, രാവണദഹന ഘോഷയാത്രയെ ഇടതുസംഘടനകൾ ആക്രമിക്കുകയായിരുന്നെന്നാണ് എബിവിപി ആരോപിക്കുന്നത്.

ഒരു മതപരിപാടിക്കു നേരെയുള്ള ആക്രമണം മാത്രമല്ല, വിദ്യാർഥികളുടെ വിശ്വാസങ്ങൾക്കും സർവകലാശാലയുടെ ഉത്സവപാരമ്പര്യത്തിനും നേരെയുള്ള ആക്രമണം കൂടിയാണിതെന്ന് എബിവിപി അധ്യക്ഷൻ മായങ്ക് പാൻചാൽ പറഞ്ഞു. രാവണ ദഹന പരിപാടിയിലൂടെ മതപരമായ ആചാരങ്ങളെ രാഷ്ട്രീയ സന്ദേശങ്ങൾക്കായി എബിവിപി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് ഇടതുപക്ഷ സംഘടനകളും രംഗത്തെത്തി.

ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ), സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ), ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷൻ (ഡിഎസ്എഫ്) എന്നീ സംഘടനകളിലെ അംഗങ്ങളാണ് എബിവിപിയുടെ ഘോഷയാത്രക്കെതിരെ പ്രതികരിച്ചത്. സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിലും ഡൽഹി കലാപ ഗൂഢാലോചന കേസിലും ഖാലി‌ദും ഷർജിൽ ഇമാമും നിലവിൽ വിചാരണ നേരിടുകയാണ്. രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യുന്നതിനായി മതവികാരങ്ങളെ ചൂഷണം ചെയ്യുന്ന, ഇസ്ലാമോഫോബിയയുടെ നഗ്‌നവും നിന്ദ്യവുമായ പ്രകടനമാണിത് ഐസ പ്രസ്താവനയിൽ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ