മുതിര്‍ന്ന ബിജെപി നേതാവിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്തായി, വനിതാ നേതാവ് ജീവനൊടുക്കിയ നിലയില്‍

അസ്സം ബി ജെ പി നേതാവും കിസാന്‍ മോര്‍ച്ച സെക്രട്ടറിയുമായ ഇന്ദ്രാണി തഹ്ബില്‍ദാറിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിജെപിയിലെ മുതിര്‍ന്ന നേതാവിനൊപ്പമുള്ള സ്വകാര്യചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇന്ദ്രാണിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

വനിതാ നേതാവിന്റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അമിതമായ അളവില്‍ മരുന്ന് കഴിച്ചാണ് യുവതി ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ സംശയം. സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ഇവര്‍ മാനസിക വിഷമത്തിലായിരുന്നുവെന്നാണ് സൂചന.

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ദ്രാണിയും ഇവരുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കിസാന്‍ മോര്‍ച്ചയിലെ മുതിര്‍ന്ന നേതാവും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഇന്ദ്രാണിയുടെ മരണത്തിന് പിന്നാലെ ബിജെപി നേതാവ് ഒളിവില്‍പോയതായാണ് വിവരം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തായി സെന്‍ട്രല്‍ ഗുവാഹാട്ടി ഡി.സി.പി. ദീപക് ചൗധരി പറഞ്ഞു.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും