പ്രധാന്‍മന്ത്രി ആവാസ് യോജന; പണവും പത്‌നിയും പോയത് 11 പേര്‍ക്ക്

സ്വന്തമായി പാര്‍പ്പിടമില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ധനസഹായം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാന്‍മന്ത്രി ആവാസ് യോജന. രാജ്യത്തെ നിരവധി ജനങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളുമാണ്. എന്നാല്‍ പ്രധാന്‍മന്ത്രി ആവാസ് യോജനയെ കുറിച്ച് പുറത്തുവന്ന വിചിത്രമായൊരു വാര്‍ത്തയാണ് ഇപ്പോള്‍ രാജ്യത്ത് ശ്രദ്ധ നേടുന്നത്.

ഉത്തര്‍പ്രദേശില്‍ പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കളായ സ്ത്രീകള്‍ പണവും വാങ്ങി ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്‍മാര്‍ക്കൊപ്പം പോയതായാണ് പരാതി. മഹാരാജ്ഗഞ്ച് ജില്ലയില്‍ നിന്നുള്ള സ്ത്രീകളാണ് പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ ആദ്യ ഗഡുവും വാങ്ങി കാമുകന്മാര്‍ക്കൊപ്പം പോയത്.

ജില്ലയില്‍ നിന്ന് 11 സ്ത്രീകളാണ് ഇത്തരത്തില്‍ ആദ്യ ഗഡുവായ 40,000 രൂപയും വാങ്ങി ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് വീടുവിട്ടത്. കാമുകന്മാര്‍ക്കൊപ്പം പോയ സ്ത്രീകളുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തിന് പിന്നാലെ രണ്ടാം ഗഡു നല്‍കുന്നത് നിറുത്തിവയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.

ആവാസ് യോജനയിലൂടെ ലഭിക്കുന്ന ധനസഹായം ദുരുപയോഗം ചെയ്യുകയോ മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുകയോ ചെയ്താല്‍ പണം തിരികെ വാങ്ങാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. നേരത്തെയും ഉത്തര്‍പ്രദേശില്‍ സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ