വകുപ്പുകൾ വ്യക്തമാക്കാതെ പൊലീസ് എഫ്ഐആർ; വൈദികർക്ക് നേരെയുണ്ടായ അതിക്രമത്തിൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ജബൽപൂർ അതിരൂപത

മധ്യപ്രദേശിൽ മലയാളി വൈദികർക്ക് നേരെയുണ്ടായ ആക്രമണത്തിൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ജബൽപൂർ അതിരൂപതാ വൈദികർ. സംഭവം നടന്നു നാല് ദിവസത്തിനു ശേഷം പൊലീസ് എഫ്ഐആർ ഇട്ടെങ്കിലും വകുപ്പുകൾ വ്യക്തമാക്കിയിട്ടില്ല. വകുപ്പുകളിൽ വ്യക്തതയില്ലാത്തതിൽ കോടതിയെ സമീപിക്കുമെന്ന് ജബൽപൂർ അതിരൂപത വൈദികൻ തങ്കച്ചൻ ജോസ് പറഞ്ഞു.

മാർച്ച് 31ന് നടന്ന സംഭവത്തിൽ ഇന്നലെയാണ് എഫ്ഐആർ ഇട്ടത്. പൊലീസിന്റെ കണ്മുന്നിൽ നടന്ന സംഭവമായിട്ടും വിഷയം രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെട്ട ശേഷമാണ് എഫ്ഐആർ ഇട്ടത്. സംഭവം പാർലമെൻറിലടക്കം ചർച്ചയായതോടെയാണ് ഇന്നലെ എഫ്ഐആർ ഇട്ടിരിക്കുന്നത്. റാഞ്ചി പൊലീസ് സ്‌റ്റേഷൻ വളപ്പിൽ വിഎച്ച്പി പ്രവർത്തകർ നടത്തിയ അക്രമത്തിൻറെ ദൃശ്യങ്ങൾ ഉണ്ടായിട്ടും എഫ്ഐആറിലെ വകുപ്പുകളിൽ പൊലീസ് മൗനം തുടരുകയാണ്.

നവരാത്രി ആഘോഷം കഴിയും വരെ നടപടി എടുക്കില്ലെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. ജബൽപൂർ കത്തോലിക്കാ രൂപത വികാരി ജനറൽ ഫാദർ ഡേവിസ് ജോർജ്ജിനെയും രൂപത സെക്രട്ടറി ഫാദർ ജോർജ് തോമസിനെയും ആണ് വിഎച്ച്പി പ്രവർത്തകർ മർദ്ദിച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് വൈദികരുടെ തീരുമാനം.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ