വളകിലുക്കി ഒച്ചയുണ്ടാക്കി നടക്കുന്ന പുതുപ്പെണ്ണാണ് മോദിയെന്ന് നവജ്യോത് സിംഗ് സിദ്ദു,യഥാര്‍ത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും മുന്‍ക്രിക്കറ്റര്‍

പണിയെടുക്കുന്നുവെന്ന് നടിക്കുന്ന പുതുപ്പെണ്ണിനെ പോലെയാണ് നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദു. “വളരെ കുറച്ച് മാത്രം റൊട്ടികളുണ്ടാക്കുകയും(ചപ്പാത്തി) അയല്‍ക്കാരെ പണിയെടുക്കുന്നുവെന്ന് കാണിക്കാന്‍ വളകിലുക്കി കൂടുതല്‍ ഒച്ചയുണ്ടാക്കുകയും ചെയ്യുന്ന പുതപെണ്ണിനെ പോലെയാണ് മോദിജി.യാഥാര്‍ഥത്തില്‍ നരേന്ദ്ര മോദിയുടെ ഭരണത്തല്‍ നടന്നത് ഇതാണ്”-നവ്‌ജ്യോത് സിംഗ് സിദ്ദു ഇന്‍ഡോറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെ പറഞ്ഞു.

മോദിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്ന നേതാവാണ് നവജ്യോത് സിംഗ്. മോദിയെ കള്ളങ്ങളുടെയും വിഭാഗീയതയുടെ തലവനെന്നും അംബാനിയുടെയും അദാനിയുടെയും ബിസിനസ് മാനേജര്‍ എന്നും സിംഗ് പരിഹസിച്ചിരുന്നു.ടൈം മാസികയും വിഭാഗീയതയുടെ തലവന്‍ എന്ന് അതിന്റെ കവര്‍ സ്റ്റോറിയില്‍ പരാമര്‍ശിച്ചിരുന്നു.

മോദിയെ പരസ്യചര്‍ച്ചയ്്ക്ക് വിളിച്ച രാഹൂല്‍ ഗാന്ധിയെ പിന്തുണച്ച സിദ്ദു മോദിയെ തുറന്ന ചര്‍ച്ചയ്ക്ക് വെല്ലുവിളിച്ചു.
താനൊരു സിഖുകാരനാണെന്നും ജി എസ് ടി യെ കുറിച്ചും വാഗ്ദാനം ചെയ്യപ്പെട്ട രണ്ട് കോടി തൊഴിലിനെ കുറിച്ചും കള്ളപ്പണം തിരിച്ച് പിടിക്കലിനെ കുറിച്ചും താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പാരജയപ്പെട്ടാല്‍ രാഷ്ട്രീയം വിടുമെന്നും പ്രാചരണ പ്രസംഗത്തില്‍ സിദ്ദു വ്യക്തമാക്കി.

Latest Stories

നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി; 25ന് സ്‌കൂളുകളില്‍ ശുചീകരണ ദിനം; പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എളമക്കരയില്‍

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍