തമിഴ്നാട്ടില്‍ ബി.ജെ.പി ഓഫീസിന് നേരെ ബോംബേറ്

തമിഴ്നാട്ടില്‍ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. ചെന്നൈ ടി നഗറിലെ കമലാലയത്തില്‍ പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ ഒരുമണിയോടെ മൂന്ന് പെട്രോള്‍ ബോംബുകളെറിഞ്ഞു. കാര്യമായ നാശനഷ്ടമില്ല.

15 ദിവസം മുമ്പും സമാനമായ സംഭവം ഉണ്ടായി. ഞങ്ങളുടെ ഓഫീസിന് നേരെ 1.30 ഓടെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്ന് ബിജെപി നേതാവ് കരാട്ടെ ആര്‍ തൈഗരാജന്‍ പറഞ്ഞു.

ഈ സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാരിന്റെ പങ്കിനെ ഞങ്ങള്‍ അപലപിക്കുന്നു. സംഭവത്തെക്കുറിച്ച് ഞങ്ങള്‍ പൊലീസിനെയും അറിയിച്ചിട്ടുണ്ട്. ബിജെപി അണികള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഭയമില്ല. പെട്രോള്‍ ബോംബ് എറിഞ്ഞത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അജ്ഞാതര്‍ എറിഞ്ഞതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ