രജൗരിയിലെ ദുരൂഹ മരണങ്ങൾക്ക് പിന്നിൽ കീടനാശിനി; മരിച്ചവരുടെ ശരീരത്തിൽ നടത്തിയ പരിശോധന ഫലം ലഭിച്ചു

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ അഞ്ജാത രോഗത്തിന്റെ കാരണം കണ്ടെത്തി. രോഗം ബാധിച്ചവരിൽ നടത്തിയ പരിശോധനയിൽ മരിച്ചവരുടെ ശരീരത്തിനകത്ത് കീടനാശിനിയായ ആൽഡികാർബിന്റെയും കാഡ്മിയത്തിന്റെയും അംശം കണ്ടെത്തി. ഇവ ഭക്ഷണത്തിലൂടെയാണ് ഉള്ളിലെത്തിയത് എന്നാണ് പ്രാഥമിക നിഗമനം.

ലക്‌നോവിലെ സിഎസ്‌ഐആർ- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോക്‌സിക്കോളജി റിസർച്ച് മരിച്ചവരുടെ ദേഹത്തുനിന്നെടുത്ത സാമ്പിളുകളിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് കീടനാശിനിയിൽ ഉപയോഗിക്കുന്ന ആൽഡികാർബ്, കാഡ്മിയം എന്നിവയടക്കമുള്ള ന്യൂറോടോക്‌സിനുകളുടെ അംശം കണ്ടെത്തിയത്. ഭക്ഷണ രീതിയെ കുറിച്ച് പരിശോധന നടത്തുമെന്ന് സർക്കാർ നിയോഗിച്ച സമിതി വ്യക്തമാക്കി.

അതേസമയം രോഗം ബാധിച്ച് പതിനാറുകാരിയെ ഇന്നലെ ആശുപതിയിൽ പ്രവേശിപ്പിച്ചു. ക്വാറൻ്റൈനിലേക്ക് അയച്ചവരുടെ എണ്ണം 230 ആയി.
3,800 താമസക്കാരുള്ള ബദാൽ ഗ്രാമത്തിലാണ് അപൂർവ രോഗം പടരുന്നത്. അപൂർവ രോഗം ബാധിച്ച് 17 പേർ മരിച്ച പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച മെഡിക്കൽ ജാഗ്രതയുടെ ഭാഗമായി ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും എല്ലാ അവധികളും അധികൃതർ റദ്ദാക്കി.

ഡിസംബർ ഏഴിനാണ് രോഗബാധ സ്ഥിരീകരിച്ചത്. പിന്നീട് 13 കുട്ടികളും ഒരു ഗർഭിണിയുമടക്കം 17 പേരാണ് ഈ അജ്ഞാത രോഗം ബാധിച്ച് മരിച്ചത്. പനിയും ശരീര വേദനയും അമിതമായ വിയർപ്പും ബോധം മറയലും അടക്കമുള്ള ലക്ഷണങ്ങളാണ് ഇവർ മരണത്തിന് മുമ്പ് ആശുപത്രിയിൽവെച്ച് പ്രകടിപ്പിച്ചത്.

53 ദിവസമായിട്ടും ഈ ദുരൂഹ മരണങ്ങളിൽ കൃത്യമായ വിശദീകരണം ലഭിക്കാത്തത് കശ്മീരിലാകെ പരിഭ്രാന്തി പരത്തിയിരുന്നു. തുടർന്ന്, വിവിധ മെഡിക്കൽ കോളജുകളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും മുൻകൈയിൽ സംഭവത്തിൽ അന്വേഷണമാരംഭിച്ചു. കേന്ദ്ര സർക്കാർ 11 അംഗ വിദഗ്ധ സമിതിയെ ഇവിടേക്ക് നിയോഗിച്ചു. പ്രദേശത്തെ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും