പശു സംരക്ഷകര്‍ കൊലപ്പെടുത്തിയ പെഹ്‌ലു ഖാനെതിരെ പശു മോഷണക്കേസ് ചുമത്തി രാജസ്ഥാന്‍ സര്‍ക്കാര്‍

രാജസ്ഥാനില്‍ പശു സംരക്ഷകര്‍ കൊലപ്പെടുത്തിയ ക്ഷീര കര്‍ഷകനായ പെഹ്‌ലു ഖാനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ പശു മോഷണക്കേസ് ചുമത്തി. പെഹ്‌ലു ഖാനെ കൂടാതെ അദ്ദേഹത്തിന്റെ രണ്ട് മക്കളായ ഇര്‍ഷാദ്, ആരിഫ്, കാലികളെ കൊണ്ട് പോകാന്‍ ഉപയോഗിച്ച പിക്ക് അപ്പ് ഉടമ എന്നിവര്‍ക്കെതിരെയും കേസുണ്ട്.
രണ്ട് വര്‍ഷം മുമ്പാണ് രാജസ്ഥാനിലെ ആര്‍വാറില്‍ കന്നുകാലിമേളയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പെഹ്‌ലു ഖാനും സംഘത്തിനും നേരെ ആക്രമണം ഉണ്ടായത്.

രാജസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം അധികാരത്തിലെത്തിയതിന് പിന്നാലെ പെഹ്‌ലു ഖാനെതിരെ കുറ്റപത്രം തയ്യാറാക്കിയിരുന്നു. ബെഹ്റോറിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് കുറ്റപത്രം സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ പെഹ്‌ലു ഖാന്റെ സഹായികളായ അസ്മത്, റഫീഖ് എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. അതേ സമയം പെഹ്‌ലു ഖാന്‍ മരണമൊഴിയില്‍ പറഞ്ഞ ആറ് പേര്‍ക്കെതിരെ പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കി. സംഭവസമയത്ത് ഇവര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന വാദം മുമ്പോട്ടു വെച്ചാണ് പോലീസിന്റെ നടപടി.

2017 ഏപ്രിലിലാണ് കേസിനാധാരമായ സംഭവം. പെഹ്‌ലു ഖാനും സംഘവും ജയ്പൂരിലെ കന്നുകാലി മേളയില്‍ പങ്കെടുത്ത് നാട്ടിലേയ്ക്ക് മടങ്ങുമ്പോളാണ് ഗോരക്ഷ ഗുണ്ടകള്‍ ഇവരെ ആക്രമിച്ചത്. പശുക്കളെ വാങ്ങിയതായുള്ള രേഖകളും ഇവരുടെ കൈയില്‍ ഉണ്ടായിരുന്നു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ