മധ്യപ്രദേശിലെ വിമത എം.എല്‍.എമാര്‍ക്കെതിരെ നടപടിയില്ല; അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് ബി.ജെ.പി

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്ത രണ്ടു ബി.ജെ.പി, എം.എല്‍.എമാര്‍ക്കെതിരെ നടപടിയില്ലെന്ന് ബി.ജെ.പി. സമാന രീതിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനു മറുപടി നല്‍കുമെന്ന് ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കി.

മധ്യപ്രദേശ് നിയമസഭയില്‍ ക്രിമിനല്‍ നിയമഭേദഗതി ബില്‍ പാസ്സാക്കുന്നതിനായി കഴിഞ്ഞ ദിവസം ബി.ജെ.പി. എം.എല്‍.എ.മാരായ നാരായണ്‍ ത്രിപാഠി, ശരദ് കോള്‍ എന്നിവര്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ടു ചെയ്തിരുന്നു. ഇവര്‍ക്കെതിരെ തിടുക്കപ്പെട്ട് നടപടി എടുക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. ഇരു എം.എല്‍.എമാരും ബിജെപിയിലേക്ക് മടങ്ങി പോകില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ല.

എന്നാല്‍ മധ്യപ്രദേശിലെ സ്ഥിതിഗതികള്‍ പൂര്‍ണ നിയന്ത്രണത്തിലാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ രാകേഷ് സിംഗ് പറഞ്ഞു. തങ്ങളുടെ എം.എല്‍.എമാര്‍ സര്‍ക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്തിട്ടില്ല. സ്വന്തം പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മറിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ഒരു നാടകം മാത്രമാണിതെന്നും രാകേഷ് സിംഗ് പറഞ്ഞു.

കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കില്ല. അതേ സമയം അവരുടെ ആഭ്യന്തര തര്‍ക്കങ്ങളും പടലപിണക്കവും മൂലം സ്വയം പരാജയപ്പെടുമെന്നും മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനടക്കമുള്ള നേതാക്കള്‍ വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം