ലാന്‍ഡിംഗിനിടെ ആടിയുലഞ്ഞ് വിമാനം, പരിഭ്രാന്തരായി യാത്രക്കാര്‍, ബാഗുകള്‍ വീണ് നിരവധി പേര്‍ക്ക് പരിക്ക്

മുംബൈയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനം പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ആകാശചുഴിയില്‍ പെട്ടതിനു പിന്നാലെയുള്ള ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വിമാനത്തിന്റെ തറയില്‍ ഓക്‌സിജന്‍ മാസ്‌കുകളും മറ്റ് സാധനങ്ങളും ചിതറിക്കിടക്കുന്നത് കാണാം. ക്യാബില്‍ ബാഗേജുകള്‍ യാത്രക്കാരുടെ മേല്‍ പതിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു.

12 യാത്രക്കാരും മൂന്ന് ക്യാബിന്‍ ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. ചിലര്‍ക്ക് തലയ്ക്ക് പരിക്കേല്‍ക്കുകയും തുന്നലിടുകയും ചെയ്തിട്ടുണ്ട്. നട്ടെല്ലിന് പരിക്കേറ്റതായി ഒരു യാത്രക്കാരന്‍ പരാതിപ്പെട്ടിട്ടുണ്ട്. ദുര്‍ഗാപൂരില്‍ എത്തിയ ഉടന്‍ യാത്രക്കാര്‍ക്ക് വൈദ്യസഹായം നല്‍കിയതായി സ്പൈസ് ജെറ്റ് വക്താവ് പറഞ്ഞു.
സംഭവത്തില്‍ സ്‌പൈസ് ജെറ്റ് ഖേദം പ്രകടിപ്പിച്ചു.

സ്‌പൈസ് ജെറ്റിന്റെ എസ്ജി 945 വിമാനമാണ് ഞായറാഴ്ച വൈകിട്ട് ലാന്‍ഡിങ്ങിനിടെ ആടിയുലഞ്ഞത്. വിമാനത്തില്‍ പരിഭ്രാന്ത്രരായ യാത്രക്കാര്‍ നിലവിളിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഇറങ്ങുന്നതിനിടെ കടുത്ത പ്രക്ഷുബ്ധത നേരിട്ടത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡിജിസിഎ അറിയിച്ചു. ഡയറക്ടര്‍ (എയര്‍ സേഫ്റ്റി) എച്ച്എന്‍ മിശ്ര അന്വേഷിക്കും.

Latest Stories

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം