പാകിസ്ഥാനെ പോലൊരു 'തെമ്മാടി രാഷ്ട്രത്തിന്റെ' പക്കല്‍ ആണവായുധങ്ങള്‍ സുരക്ഷിതമാണോ?; അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി പാക് ആണവായുധങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് രാജ്‌നാഥ് സിംഗ്‌

പാകിസ്ഥാനെ പോലെ നിരുത്തരവാദിത്തപരമായ ഒരു തെമ്മാടി രാഷ്ട്രത്തിന്റെ കയ്യില്‍ ആണവായുധങ്ങള്‍ സുരക്ഷിതമാണോയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്ഥാന്‍ എത്ര നിരുത്തരവാദപരമായാണ് ഇന്ത്യയ്ക്ക് ആണവ ഭീഷണികള്‍ നല്‍കിയതെന്ന് ലോകം മുഴുവന്‍ കണ്ടതാണെന്നും ഇത്രയും ഉത്തരവാദിത്തമില്ലാത്തതും തെമ്മാടിയുമായ ഒരു രാജ്യത്തിന്റെ കൈകളില്‍ ആണവായുധങ്ങള്‍ സുരക്ഷിതമാണോയെന്നും കേന്ദ്ര പ്രതിരോധമന്ത്രി ചോദിച്ചു. ഒപ്പം പാകിസ്ഥാന്റെ ആണവായുധങ്ങള്‍ ഐഎഇഎയുടെ (ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി) മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാക്കണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ നിയന്ത്രണത്തിലേക്ക് പാക് ആണവായുധങ്ങള്‍ മാറ്റണമെന്ന ആവശ്യം ശക്തമായാണ് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ ആവശ്യപ്പെടുന്നത്. അതിര്‍ത്തി കടന്നുള്ള ഭീകരതയോടുള്ള ഇന്ത്യയുടെ ക്ഷമ അവസാനിച്ചുവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഓപ്പറേഷന്‍ സിന്ദൂരിനുശേഷം ജമ്മു കശ്മീരിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശന വേളയിലാണ് ശ്രീനഗറില്‍ സംസാരിക്കവെ രാജ്യം ‘ആണവ ഭീഷണി’ വെച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി പറഞ്ഞത്. തീവ്രവാദത്തിനെതിരെ നിര്‍ണായകമായ ശക്തിയോടെ തന്നെ രാജ്യം പ്രതികരിച്ചുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

‘ഇന്ന്, ശ്രീനഗറിന്റെ ഭൂമിയില്‍ നിന്ന്, ലോകത്തിന് മുന്നില്‍ ഈ ചോദ്യം ഉന്നയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: ഇത്രയും ഉത്തരവാദിത്തമില്ലാത്തതും തെമ്മാടിയുമായ ഒരു രാജ്യത്തിന്റെ കൈകളില്‍ ആണവായുധങ്ങള്‍ സുരക്ഷിതമാണോ? പാകിസ്ഥാന്റെ ആണവായുധങ്ങള്‍ ഐഎഇഎയുടെ (ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി) മേല്‍നോട്ടത്തിലും നിയന്ത്രണത്തിലേക്കും മാറ്റണമെന്ന് ഞാന്‍ നിര്‍ദേശിക്കുന്നു.

ഭീകരര്‍ ഇന്ത്യക്കാരെ കൊന്നത് മതത്തിന്റെ പേരിലാണെന്നും എന്നാല്‍ തീവ്രവാദികളെ കൊന്നത് അവരുടെ പ്രവൃത്തികളുടെ പേരിലാണെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. പഹല്‍ഗാമിനു ശേഷം രാജ്യം മുഴുവന്‍ രോഷമുയര്‍ന്നുവെന്നും ആ രോഷം ശരിയായ ദിശയിലേക്ക് തിരിച്ചുവിട്ടുവെന്നും ധൈര്യത്തോടെയും വിവേകത്തോടെയും പഹല്‍ഗാമിന് വേണ്ടി പ്രതികാരം ചെയ്തുവെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ശ്രീനഗറിലെ സൈനിക കേന്ദ്രത്തില്‍ എത്തി സംസാരിക്കുക ആയിരുന്നു പ്രതിരോധ മന്ത്രി. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സൈനികര്‍ക്ക് പ്രണാമം അര്‍പ്പിക്കുന്നുവെന്നും പഹല്‍ഗാമില്‍ കൊല്ലപ്പെട്ട നിരപരാധികളായ ആളുകളെ ആദരിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഭീകരതയ്ക്കെതിരെ ഇന്ത്യ ഇതുവരെ നടത്തിയ ഏറ്റവും വലിയ ദൗത്യമാണ് ഓപ്പറേഷന്‍ സിന്ദൂര്‍. കഴിഞ്ഞ 40 വര്‍ഷമായി അതിര്‍ത്തിക്ക് അപ്പുറമുള്ള ഭീകരതയെ ഇന്ത്യ നേരിടുന്നു. ഭീകരതയ്ക്കെതിരെ ഏതറ്റംവരെയും പോകുമെന്ന് ഇന്ത്യ നേരത്തെ ലോകത്തിന് മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ ഇന്ത്യയുടെ നെറ്റിയിലാണ് മുറിവേല്‍പ്പിച്ചത്. എന്നാല്‍ ഞങ്ങള്‍ അവരുടെ നെഞ്ചിലാണ് കനത്ത പ്രഹരമേല്‍പ്പിച്ചത്. പാകിസ്ഥാനില്‍ നിന്നും ഒളിച്ചോടിയ ഭീകരര്‍ ലോകത്ത് എവിടെയും സുരക്ഷിതരല്ല. അവര്‍ നിരുത്തരവാദിത്തപരമായാണ് ഇന്ത്യയ്ക്ക് നേരെ ആണവായുധ ഭീഷണി ഉന്നയിച്ചത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ