അമൃത്സറിലെ സുവര്‍ണക്ഷേത്രം ലക്ഷ്യമിട്ട് മേയ് 8ന് പാകിസ്ഥാന്‍ മിസൈല്‍ തൊടുത്തു; വ്യോമപ്രതിരോധ സംവിധാനം എല്ലാ ശ്രമങ്ങളും തകര്‍ത്തെറിഞ്ഞെന്ന് ഇന്ത്യന്‍ സൈന്യം

പാകിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ അമൃത്സറിലെ സുവര്‍ണ ക്ഷേത്രം ആക്രമിക്കാന്‍ പാക് സൈന്യം ശ്രമിച്ചതായി ഇന്ത്യന്‍ സേനയുടെ സ്ഥിരീകരണം. ഓപ്പറേഷന്‍ സിന്ദൂറിനിടെ പ്രതികാര നടപടിയെന്നോണം സിഖ് മതവിശ്വാസികളുടെ ആരാധനകേന്ദ്രമായ അമൃത്സറിലെ സുവര്‍ണക്ഷേത്രം തകര്‍ക്കാന്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാന്‍ നടത്തിയ ശ്രമം സൈന്യം തകര്‍ത്തെറിഞ്ഞു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക് മിസൈലുകളേയും ഡ്രോണുകളേയും പരാജയപ്പെടുത്തിയെന്ന്് ഇന്ത്യന്‍ ആര്‍മിയുടെ മേജര്‍ ജനറല്‍ കാര്‍ത്തിക് സി ശേഷാദ്രി സ്ഥിരീകരിച്ചു.

പാകിസ്താന് ഒരിക്കലും നിയമപരമോ നീതിപൂര്‍വമോ ആയ ലക്ഷ്യങ്ങളുണ്ടായിരുന്നില്ല. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍, സിവിലിയന്‍ ഇടങ്ങള്‍, മത കേന്ദ്രങ്ങള്‍ തുടങ്ങിയവ അവര്‍ ആക്രമിക്കുമെന്ന് സൈന്യം മുന്‍കൂട്ടിക്കണ്ടു. അതില്‍ ഏറ്റവും പ്രധാനമായിരുന്നു സുവര്‍ണക്ഷേത്രം. ഇതോടെ സുവര്‍ണ ക്ഷേത്രത്തിന് വ്യോമപ്രതിരോധ സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചു. മേയ് 8 ന് പുലര്‍ച്ചെ, ക്ഷേത്രം ലക്ഷ്യമാക്കി ഡ്രോണുകളും ദീര്‍ഘദൂര മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാന്‍ ഒരു വലിയ വ്യോമാക്രമണം നടത്തി. എന്നാല്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണ്ണമായും സജ്ജരായിരുന്നു.

പാകിസ്ഥാന്റെ ലക്ഷ്യം എന്താകുമെന്ന് കൃത്യമായി തിരിച്ചറിഞ്ഞ ഇന്ത്യ ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ ഉറപ്പാക്കിയിരുന്നു. സുവര്‍ണക്ഷേത്രം സംരക്ഷിക്കുന്നതിനായി പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഒരു വ്യോമ കവചം തീര്‍ത്തിരുന്നുവെന്നാണ് ശേഷാദ്രി പറഞ്ഞത്. മേയ് എട്ട് പുലര്‍ച്ചെയായിരുന്നു ആക്രമണം. ഇരുട്ടിന്റെ മറവ് പ്രയോജനപ്പെടുത്തി പാകിസ്താന്‍ ദീര്‍ഘദൂര മിസൈലുകളും ഡ്രോണുകളും ക്ഷേത്രം ലക്ഷ്യമാക്കി പായിച്ചു. എന്നാല്‍, ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജരായിരുന്നതിനാല്‍ ഈ ഭീഷണികളെയെല്ലാം ഫലപ്രദമായി പ്രതിരോധിക്കാനായെന്നും സുവര്‍ണക്ഷേത്രം ലക്ഷ്യമാക്കി വന്ന ഡ്രോണുകളും മിസൈലുകളും വെടിവെച്ചുതകര്‍ത്തെന്നും സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ആകാശ് മിസൈല്‍ സിസ്റ്റം, എല്‍-70 എയര്‍ ഡിഫന്‍സ് ഗണ്‍സ് തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പാകിസ്ഥാന്റെ ഡ്രോണുകളും മിസൈലുകളും നശിപ്പിച്ചത്. പാക് ആക്രമണങ്ങളെ എങ്ങനെയാണ് പ്രതിരോധിച്ചതെന്ന് വ്യക്തമാക്കുന്ന ദൃശ്യവും സൈന്യം പുറത്തിറക്കി. പഞ്ചാബ് നഗരത്തെയും സുവര്‍ണ ക്ഷേത്രത്തെയും സംരക്ഷിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമായിരുന്നെന്നും ഡെമോ വ്യക്തമാക്കുന്നു. അമൃത്സര്‍, ജമ്മു, ശ്രീനഗര്‍, പത്താന്‍കോട്ട്, ജലന്ധര്‍, ലുധിയാന, ചണ്ഡീഗഡ്, ഭുജ് എന്നിവയുള്‍പ്പെടെ നിരവധി ഇന്ത്യന്‍ നഗരങ്ങളും സൈനിക താവളങ്ങളും രാത്രിയില്‍ നടന്ന ആക്രമണത്തില്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടിരുന്നതായി പ്രതിരോധ മന്ത്രാലയം നേരത്തേ സ്ഥിരീകരിച്ചിരുന്നു.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്