ബലാത്സംഗവും കൊലപാതകവും ഹീനമായ കുറ്റകൃത്യമാണ്, പക്ഷെ ഇവിടെ ഭരണഘടനയുണ്ട്'; പൊലീസ് നടപടിക്ക് എതിരെ തെലങ്കാന ബി.ജെ.പി

ഹെെദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ  പ്രതികളെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തെലങ്കാനാ ബിജെപി. നാലു പ്രതികളെ വെടിവെച്ചു കൊന്ന വിഷയത്തില്‍ സര്‍ക്കാരും പൊലീസും മാധ്യമങ്ങള്‍ക്കു മുമ്പില്‍ വിശദീകരണം നല്‍കണമെന്നും സംസ്ഥാന ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.

ബലാത്സംഗവും കൊലപാതകവും ഹീനമായ കുറ്റകൃത്യമാണ്. അതിനെ ബിജെപി അപലപിക്കുകയും ചെയ്യുന്നു. ആക്രമണത്തിന് വിധേയയായ യുവതിക്ക് നീതി ലഭ്യമാക്കുന്നതിന് ഉത്തരവാദിത്വമുള്ള പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നതായി തെലങ്കാന ബിജെപി വക്താവ് കെ. കൃഷ്ണസാഗര്‍ റാവു ചൂണ്ടിക്കാട്ടി.

എന്നാല്‍, ഭരണഘടനയും നിയമ സംവിധാനവുമുള്ള രാജ്യമാണ് ഇന്ത്യയെന്നും വെള്ളരിക്കാപ്പട്ടണമല്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ അതിനെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയായ രീതിയല്ല. സംസ്ഥാന സര്‍ക്കാരും ഡിജിപിയും ഉടന്‍ പത്രസമ്മേളനം നടത്താന്‍ തയ്യാറാവണം. അതിനു ശേഷം മാത്രമേ ഉത്തരവാദിത്വമുള്ള ഒരു ദേശീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപി ഈ വിഷയത്തില്‍ പ്രതികരിക്കൂ- അദ്ദേഹം പറഞ്ഞു.

അതേസമയം, തെലങ്കാന പൊലീസിനെ അഭിനന്ദിച്ചു കൊണ്ട് ചില ബിജെപി നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. പൊലീസിനെ പോലെ പ്രവര്‍ത്തിക്കാന്‍ തെലങ്കാനയിലെ പൊലീസിനെ അനുവദിച്ചതില്‍ നേതാക്കളെയും ഹൈദരാബാദ് പൊലീസിനെയും അഭിനന്ദിക്കുന്നതായി ബിജെപി നേതാവ് രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോര്‍ ട്വീറ്റ് ചെയ്തു

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി