തൂക്കിലേറ്റുന്നതിന് മുമ്പുള്ള അവസാന ആഗ്രഹം ചോദിച്ചപ്പോൾ മൗനം പാലിച്ച് നിർ‌ഭയ കേസ് പ്രതികൾ

ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റപ്പെടുന്ന നാല് നിർഭയ കേസ് പ്രതികൾ തങ്ങളുടെ കുടുംബത്തെ അവസാനമായി കാണുന്നതിനോ സ്വത്ത് വീതം വെയ്ക്കുന്നതിനോ താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് തിഹാർ ജയിലിലെ വൃത്തങ്ങൾ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

വധശിക്ഷ കാത്തു കഴിയുന്ന കുറ്റവാളികൾക്ക് ഏത് കുടുംബാംഗത്തെ അവസാനമായി കാണണമെന്നും, എപ്പോൾ വേണമെന്നും തിരഞ്ഞെടുക്കാൻ നിയമം അനുവദിക്കുന്നുണ്ട്. കുറ്റവാളികൾ തങ്ങളുടെ സ്വത്ത് ആർക്കെങ്കിലും വിട്ടുകൊടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാനും ആവശ്യപ്പെടുന്നു.

പ്രതികളായ മുകേഷ് സിംഗ്, വിനയ് ശർമ്മ, അക്ഷയ് സിംഗ്, പവൻ ഗുപ്ത എന്നിവർ ഈ രണ്ട് കാര്യങ്ങളിലും മൗനം പാലിച്ചു എന്നാണ് ജയിൽ അധികൃതർ പറയുന്നത്. വധശിക്ഷയിൽ നിന്നും ഒഴിവായി കിട്ടും എന്ന് പ്രതികൾ ഇപ്പോഴും പ്രതീക്ഷിക്കുന്നതു കൊണ്ടായിരിക്കാം മൗനം പാലിക്കുന്നത് എന്നാണ് വിലയിരുത്തൽ.

Latest Stories

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ