നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവിലായിരുന്ന പ്രതിയെ എന്‍ഐഎ പിടികൂടി; കണ്ണൂര്‍ സ്വദേശി അറസ്റ്റിലായത് ദുബായില്‍ നിന്ന് യുഎഇയില്‍ എത്തിയപ്പോള്‍

നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവിലായിരുന്ന കേസിലെ പ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി രതീഷിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍തോതില്‍ സ്വര്‍ണം കടത്തിയ സംഘത്തിലെ അംഗമാണ് കണ്ണൂര്‍ സ്വദേശി രതീഷ്.

ചൊവ്വാഴ്ച ദുബായില്‍ നിന്ന് യുഎഇയില്‍ എത്തിയപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് എന്‍ഐഎ വക്താവ് അറിയിച്ചു. രതീഷ് ഉള്‍പ്പെടെ ഒളിവില്‍ പോയ സംഘത്തിലെ ആറ് പേര്‍ക്കായി എന്‍ഐഎ നേരത്തേ അന്വേഷണം ആരംഭിച്ചിരുന്നു. ഇത് കൂടാതെ 20 പ്രതികള്‍ക്കെതിരെ ജനുവരി അഞ്ചിന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ ഹംസത്ത് അബ്ദുള്‍ സലാമിന്റെ കൂട്ടാളി രതീഷാണ് കള്ളക്കടത്ത് സ്വര്‍ണം ശേഖരിച്ചതെന്ന് വ്യക്തമായിരുന്നു. 2020 ജൂലൈ 5ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് നയതന്ത്ര ബാഗേജില്‍ നിന്ന് 30 കിലോ ഭാരവും 14.82 കോടി രൂപ വിലമതിക്കുന്ന ഒരു സ്വര്‍ണം പിടികൂടിയത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ