'പുത്തൻ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളുടെ തുടക്കം ബിഹാറിൽ നിന്ന്, SIR എല്ലായിടത്തും നടപ്പാക്കും'; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ

പുത്തൻ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളുടെ തുടക്കം ബിഹാറിൽ നിന്നാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. എസ്ഐആർ രാജ്യ വ്യാപകമായി നടപ്പാക്കുമെന്ന് പറഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്ഐആർ നടപടികൾ ആരംഭിക്കുന്നതിന് തീയതികൾ പ്രഖ്യാപിക്കുമെന്നും കൂട്ടിച്ചേർത്തു. ബിഹാർ നിയമസഭ തിര‍ഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായി വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്.

എല്ലാ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുമായുള്ള ചർച്ചകൾക്ക് ശേഷ മായിരിക്കും സംസ്ഥാനം തിരിച്ചുള്ള എസ്ഐആർ നടപടികൾ ആരംഭിക്കുക. ഇതിനുള്ള തിയതികൾ അറിയിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. രാഷ്ട്രീയ ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിക്കില്ല. ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി മാത്രമേ സ്വീകരിക്കാൻ കഴിയൂ. ആധാർ കാർഡ് പൗരത്വ നിർണയരേഖയായി കാണാൻ കഴിയില്ല. ഇക്കാര്യം സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഗ്യാനേഷ് കുമാർ പറഞ്ഞു.

വോട്ട് ചെയ്യാൻ യോഗ്യതയുള്ളവരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും എല്ലാവരും വോട്ട് അവകാശം നിർവഹിക്കണമെന്നും ​ഗ്യാനേഷ് കുമാർ പറഞ്ഞു. ആരുടെയെങ്കിലും പേരുകൾ ഒഴിവാക്കപ്പെട്ടെങ്കിൽ അവർക്ക് നാമനിർദേശം നൽകുന്നതിന് 10 ദിവസം മുൻപ് സമീപിക്കാൻ കഴിയും. എല്ലാ രാഷ്ട്രീയ പാർട്ടികളുമായി ചർച്ചകൾ നടത്തി. ഇതുവരെ നടന്നതിൽ വച് നല്ല രീതിയിൽ ആയിരിക്കും ബിഹാർ തിരഞ്ഞെടുപ്പ് നടക്കുകയെന്ന് ഗ്യാനേഷ് കുമാർ പറഞ്ഞു.

Latest Stories

'കഷ്ടപ്പെട്ടുണ്ടാക്കിയ പണം പോകുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാകും, സിമ്പതിയ്ക്ക് വേണ്ടിയല്ല ഞാനിത് പങ്കുവച്ചത്'; അഭിരാമി സുരേഷ്

‘സിനിമയെ തകർക്കുന്ന റിവ്യൂ അനുവദിക്കില്ല'; അശ്വന്ത് കോക്കിനെതിരെ പരാതി നൽകുമെന്ന് ഫിലിം ചേംബർ

പ്രധാനമന്ത്രിയുമായി ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി വി. ഡി. സതീശൻ; മോദിക്ക് കഥകളി ശില്പം സമ്മാനിച്ചു

ബലാത്സംഗ കേസ്; എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു

'മരിക്കാനല്ല പോരാടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്, എസ്എഫ്ഐ നേതാക്കള്‍ വീണുപോയാൽ സമരം ഏറ്റെടുക്കാന്‍ ലക്ഷകണക്കിന് പ്രവര്‍ത്തകരുണ്ടാകും'; എം ശിവപ്രസാദ്

'വനിതാ പൊലീസ് സ്‌റ്റേഷനിൽ വെച്ച് മൂന്ന് മണിക്കൂറോളമാണ് അവർ എന്നെ മാനസികമായി പീഡിപ്പിച്ചത്, എസ്ഐയുടെ മുന്നിൽ വെച്ച് കടുത്ത ഭാഷയിൽ തെറിവിളിച്ചു'; അൻസിബ ഹസൻ

പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ കൂടിയേക്കും; ഇന്ധനവില വീണ്ടും വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ

'അമ്മയിലെ ആഭ്യന്തര പ്രശ്നങ്ങൾ ആളുകൾക്ക് പറഞ്ഞു ചിരിക്കാവുന്ന പോലെ ഇടവരുത്തരുത്, യോ​ഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടു'; രമേഷ് പിഷാരടി എംഎൽഎ

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97, പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാർത്ഥികൾ

'ആലിൻ ഷെറിൻ ഇനി ബ്രാൻഡ്'; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന്റെ പേരിൽ നോട്ട്ബുക്കുമായി സപ്ലൈകോ