'കാഹളം മുഴക്കി എന്‍സിപി'; ശരദ്പവാര്‍ പക്ഷത്തിന് പുതിയ ചിഹ്നം അനുവദിച്ചു

എന്‍സിപി ശരദ് പവാര്‍ പക്ഷത്തിന് പുതിയ തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ച് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ‘കാഹളം മുഴക്കുന്ന മനുഷ്യന്‍’ ആണ് സുപ്രീം കോടതി അനുവദിച്ച താത്കാലിക ചിഹ്നം. എന്‍സിപി അജിത് പവാര്‍ പക്ഷത്തിന് ഘടികാര ചിഹ്നം താത്കാലികമായി ഉപയോഗിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ലോക്‌സഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. നേരത്തെ ശരദ് പവാര്‍ പാര്‍ട്ടിയ്ക്ക് ശരദ് ചന്ദ്ര പവാര്‍ എന്ന പേര് ഉപയോഗിക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നു. കേസില്‍ സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരുന്നതുവരെ ഈ വിധി പ്രാബല്യത്തിലുണ്ടാവും.

എന്‍സിപിയിലെ പിളര്‍പ്പിന് പിന്നാലെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയില്‍ അജിത് പവാര്‍ പക്ഷത്തെ യഥാര്‍ത്ഥ എന്‍സിപിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ അംഗീകരിച്ചിരുന്നു. ഇതിനെതിരെ ശരദ്പവാര്‍ പക്ഷം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ