വിശ്വാസ വോട്ട് നേടി നയാബ് സിംഗ് സൈനി; വിശ്വാസ പ്രമേയം പാസായത് ശബ്ദവോട്ടെടുപ്പിലൂടെ

നയാബ് സിംഗ് സൈനി ഹരിയാന മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിശ്വാസ വോട്ട് നേടി. വിശ്വാസ പ്രമേയം ശബ്ദവോട്ടെടുപ്പിലൂടെ പാസായി. ബിജെപി-ജെജെപി സഖ്യം തകര്‍ന്നതോടെയാണ് മനോഹര്‍ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് ഹരിയാനയില്‍ നയാബ് സിംഗ് സൈനിയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ രൂപീകരിക്കുകയായിരുന്നു.

വിശ്വാസ വോട്ടെടുപ്പിന് മുന്‍പായി പത്ത് ജെജെപി എംഎല്‍എമാരില്‍ അഞ്ചുപേര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. 41 സീറ്റുകളുമായി ഹരിയാന നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സീറ്റ് വിഭജനത്തോടെയാണ് ജെജെപി-ബിജെപി സഖ്യം തകര്‍ന്നത്.

ജെജെപി പിന്തുണ പിന്‍വലിച്ചതോടെ ലോക്‌സഭ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനാണ് ബിജെപി തീരുമാനം. ഇതോടെ സംസ്ഥാനത്തെ പത്ത് ലോക്‌സഭ സീറ്റിലും ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. രണ്ട് സീറ്റ് വേണമെന്ന ജെജെപിയുടെ ആവശ്യം ബിജെപി നിരസിച്ചതോടെയായിരുന്നു സഖ്യത്തിന്റെ തകര്‍ച്ചയുടെ ആരംഭം.

Latest Stories

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ