'മോദി ജി,നിങ്ങളുടെ കേന്ദ്ര മന്ത്രി ശരദ് പവാറിനെ ഭീഷണിപ്പെടുത്തുന്നു': സഞ്ജയ് റാവത്ത്

എന്‍.സി.പി നേതാവ് ശരദ് പവാറിനെ ഒരു കേന്ദ്രമന്ത്രി ഭീഷണിപ്പെടുത്തിയെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത്. ശരദ് പവാർ മഹാരാഷ്ട്രയുടെ മകനാണ്. അദ്ദേഹത്തെ ഭീക്ഷണി പെടുത്തുന്നതിൽ നിങ്ങൾ പിന്തുണയ്ക്കുന്നുണ്ടോയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും സഞ്ജയ് റാവത്ത് ചോദിച്ചു.

“അദ്ദേഹം മഹാരാഷ്ട്രയുടെ മകനാണ്. അവർ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. മോദി ജി, അമിത് ഷാ… നിങ്ങൾ ഇത് കേള്‍ക്കുന്നുണ്ടോ? നിങ്ങളുടെ മന്ത്രി ശരദ് പവാറിനെ ഭീഷണിപ്പെടുത്തുന്നു. നിങ്ങൾ അത്തരം ഭീഷണികളെ പിന്തുണയ്ക്കുന്നുണ്ടോ? മഹാരാഷ്ട്ര അറിയാൻ ആഗ്രഹിക്കുന്നുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

മഹാ വികാസ് അഘാഡിയെ രക്ഷിക്കാൻ ശ്രമിച്ചാൽ വീട്ടിൽ പോകാൻ അനുവദിക്കില്ലന്നും റോഡിൽ തടയുമെന്നും ഒരു കേന്ദ്രമന്ത്രി ശരദ് പവാറിനെ ഭീഷണിപ്പെടുത്തിയെന്നാണ് സഞ്ജയ് റാവത്ത് പറയുന്നത്. ഇതാണ് ബി.ജെ.പി ചെയ്യുന്നതെങ്കിൽ നിങ്ങൾ അത് പരസ്യമായി പ്രഖ്യാപിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സർക്കാര്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ശരദ് പവാറിനെതിരെയുള്ള  ഇത്തരം ഭീക്ഷണികൾ  അംഗീകരിക്കാനാവില്ലെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കി.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം