'ഇനി കേരളം', പ്രഖ്യാപനവുമായി ബി.ജെ.പി

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക്. ബിജെപി മൃഗീയ ഭൂരിപക്ഷം ഉറപ്പിച്ച് കഴിഞ്ഞു. 542 അംഗ സഭയില്‍ 350 സീറ്റുകള്‍ ഏതാണ്ട് ഉറപ്പിച്ച മട്ടാണ് എന്‍ഡിഎ. കേരളം, തമിഴ്‌നാടും, പഞ്ചാബും ഒഴികെ മറ്റെല്ലാ സംസ്ഥാനത്തും ബിജെപിയും സഖ്യകക്ഷികളും ഏതാണ്ട് മുദ്ര പതിപ്പിച്ച് കഴിഞ്ഞു.

ഇനി ബിജെപി ഉറ്റുനോക്കുന്നത് കേരളത്തിലേക്കാണ്. ഇത്തവണ അക്കൗണ്ട് തുറക്കാന്‍ സാധിക്കാത്ത കേരളത്തില്‍ അടുത്ത തവണ പിടിക്കുമെന്ന് ഉറപ്പിച്ചു പറയുകയാണ് ബി.ജെ.പി നേതൃത്വം.

അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് ദേശീയ വക്താവ് ജി വി എല്‍ നരസിംഹ റാവു പറഞ്ഞു. ഇത്തവണ പശ്ചിമ ബംഗാളും ഒഡീഷയും കീഴടക്കിയതു പോലെ അടുത്ത തവണ കേരളവും പിടിക്കുമെന്നാണ് റാവുവിന്റെ പ്രഖ്യാപനം.

അതേസമയം 20 ല്‍ 19 സീറ്റുകളും നേടി കേരളത്തില്‍ കോണ്‍ഗ്രസ് ലീഡ് നേടിയപ്പോള്‍ ബിജെപിക്ക് ഒരു സീറ്റു പോലും നേടാനായില്ല. പശ്ചിമ ബംഗാളില്‍ ബിജെപി 19 സീറ്റില്‍ ലീഡ് നേടിയിട്ടുണ്ട്. ഒഡീഷയിലെ 21 സീറ്റില്‍ ഏഴു സീറ്റില്‍ ലീഡ് നേടിയിരുന്നു ബിജെപി.

Latest Stories

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം

തൃശൂരിന് വജ്രത്തിളക്കം നല്‍കാന്‍ കീര്‍ത്തിലാല്‍സിന്റെ ഗ്ലോ, പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു