'ലോകം കണ്ട ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിജയമാണ് മോദിയുടേത്'; തീവ്രവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും യോജിച്ച് മുന്നോട്ടുപോകുമെന്ന് ട്രംപ്

ഞങ്ങളുടെ ഹൃദയത്തില്‍ ഇന്ത്യയ്ക്ക് എന്നും പ്രത്യേക ഇടമുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. മൊട്ടേര സ്റ്റേഡിയത്തില്‍ ‘നമസ്തേ ട്രംപ്’ പരിപാടിയില്‍ സംസാരിക്കുവെയാണ് ട്രംപിന്റെ പരാമര്ശം. ഭൂമിയുടെ അങ്ങേ അറ്റത്തു നിന്നും ഇങ്ങേയറ്റം വരെ 8000 മൈല്‍ യാത്ര ചെയ്തു ഞങ്ങള്‍ വന്നത് ഒരു കാര്യം പറയാനാണ്. അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു. അമേരിക്ക ഇന്ത്യയെ ബഹുമാനിക്കുന്നു. അമേരിക്ക എന്നും ഇന്ത്യയുടെ വിശ്വസ്തനായ സുഹൃത്തായിരിക്കും.

അഞ്ച് മാസം മുന്‍പ് ടെക്സാസിലെ വലിയൊരു ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ വച്ചാണ് പ്രധാനമന്ത്രി മോദിയെ അമേരിക്ക വരവേറ്റത്. ഇന്ന് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ച് ഇന്ത്യ ഞങ്ങളെ സ്വാഗതം ചെയ്യുന്നു. ഈ സ്വീകരണം ഞങ്ങളൊരിക്കലും മറക്കില്ല. ഞങ്ങളുടെ ഹൃദയത്തില്‍ ഇന്ത്യയ്ക്ക് എന്നും പ്രത്യേക ഇടമുണ്ടാകും. ചായ വില്‍പനക്കാരനായി ജീവിതം ആരംഭിച്ചയാളാണ് മോദി. എല്ലാരും അദ്ദേഹത്തെ സ്നേഹിക്കുന്നു പക്ഷേ ഞാന്‍ പറയട്ടെ മോദി വളരെ ശക്തനായ ഒരാളാണ്. അമേരിക്കയുടെ വികസനത്തിന് അവിടെയുള്ള 40 ലക്ഷം ഇന്ത്യക്കാര്‍ നല്‍കിയ സംഭാവന വളരെ വലുതാണ്. അതിന് എന്നും അമേരിക്ക നിങ്ങളോട് കടപ്പെട്ടിരിക്കും.

“”ഗാന്ധി ഗൃഹമായ സബര്‍മതി ആശ്രമം സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട് .ടൈഗര്‍ ട്രെയല്‍സ് എന്ന പേരില്‍ ഇന്ത്യ-അമേരിക്ക വ്യോമസേനകള്‍ സംയുക്ത പരിശീലനം സംഘടിപ്പിച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു പരിപാടി നടക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ആയുധങ്ങളും യുദ്ധവിമാനങ്ങളും മിസൈല്‍ പ്രതിരോധസംവിധാനങ്ങളും അമേരിക്കയിലുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയായി യുഎസ് മാറണം എന്നാണ് എന്‍റെ ആഗ്രഹം. ആ  നിലയ്ക്കാണ് ഇപ്പോള്‍ നമ്മുടെ ചര്‍ച്ചകള്‍ നടക്കുന്നത്. തീവ്രവാദത്തിന്‍റെ ഇരകളാണ് ഇന്ത്യയും അമേരിക്കയും. സിറിയയിലേയും ഇറാഖിലേയും ഐഎസ് ഭീകരശൃംഖലയെ നമ്മള്‍ തുടച്ചു നീക്കി കഴിഞ്ഞു. ഐഎസ് തലവന്‍ ബാഗ്ദാദിയെ അടക്കം യുഎസ് സൈന്യം വധിച്ചു””-ട്രംപ് .

സ്വന്തം അതിർത്തി സംരക്ഷിക്കാൻ എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ട്. ഓരോ രാജ്യത്തിന്റെ നയം അനുസരിച്ചാണ് അത്തരം തീരുമാനങ്ങൾ. പാക്കിസ്ഥാനുമായി നല്ല സൗഹൃദമാണ് ഇന്ത്യയ്ക്കുള്ളത്. അതിർത്തിയിലെ തീവ്രവാദ പ്രവർത്തനം ഇല്ലാതാക്കാൻ പാക്കിസ്ഥാൻ ശ്രമിക്കണം . ഇന്ത്യയും അമേരിക്കയും ഒരുപോലെ തീവ്രവാദ ഭീഷണികൾ നേരിട്ടു. തീവ്രവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും യോജിച്ച് മുന്നോട്ടുപോകും. തീവ്രവാദത്തിന് മുന്നിൽ അതിർത്തികൾ അടയ്ക്കണം. മൂന്ന് ബില്ല്യണ്‍ ഡോളറിന്‍റെ പ്രതിരോധകരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവയ്ക്കുമെന്നും ട്രംപ്.

Latest Stories

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്